പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഥുരയിലെ മുസ്ലീം പള്ളികൾ ഹിന്ദുക്കള്‍ക്ക് കൈമാറണം: വിദ്വേഷ പ്രസംഗവുമായി യുപി മന്ത്രി

ഇമേജ്
അയോധ്യ (newsasiavision.blogspot.com): ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്വേഷ പ്രസം​ഗവുമായി യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നാണ് യുപി പാർലമെന്ററികാര്യ മന്ത്രി ആവശ്യപ്പെട്ടത്. അയോധ്യയിലെ പ്രശ്‌നങ്ങൾക്ക് കോടതിയിൽ പരിഹാരം കണ്ടെങ്കിലും മഥുരയും വാരണാസിയും ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചരിക്കുകയാണ് എന്നും സ്വരൂപ് പറഞ്ഞു. ഓരോ ഹിന്ദുവിനെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന മഥുരയിലെ വെളുത്ത കെട്ടിടം കോടതിയുടെ സഹായത്തോടെ നീക്കം ചെയ്യപ്പെടുന്ന നാൾ വരുമെന്നും സ്വരൂപ് ശുക്ല പറഞ്ഞു. ഇന്ത്യയിലുള്ള എല്ലാ മുസ്ലിംകളും മതം മാറിയതാണ്. അവരുടെ ചരിത്രം നോക്കുകയാണെങ്കില്‍, 200-250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ പൂര്‍വികര്‍ ഹിന്ദു മതത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറിയതാണെന്ന് മനസ്സിലാക്കാം. അവരെല്ലാവരും ഘര്‍വാപസി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ആനന്ദ് സ്വരൂപ് ശുക്ല കൂട്ടിചേർത്തു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെ

മഞ്ചേശ്വരത്ത് അറവുശാല അടിച്ചു തകർത്തു: 40 സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസ്: രണ്ട് പേരെ റിമാന്റ് ചെയ്തു

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘടിച്ചെത്തിയ സംഘപരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന അറവ്ശാലക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്‌ 40 പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതിൽ കുഞ്ചത്തൂർ മഹാലിങ്കേശ്വര സ്വദേശികളായ കെ.ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലേക്ക് മാറ്റി. അറവു ശാല ഉടമ ഉള്ളാൾ സ്വദേശി യു.സി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്.ഇവിടെ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചു തകർക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 50 സെന്റ് ഭൂമിയിൽ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസൻസിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തിൽ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവു ശാല ഉടമ പറഞ്ഞു. ലൈസൻസിന് കൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ഇയാൾ ആരോപിച്ചു. ...ഏഷ്യാവിഷൻ ന്യൂസ്