മഥുരയിലെ മുസ്ലീം പള്ളികൾ ഹിന്ദുക്കള്‍ക്ക് കൈമാറണം: വിദ്വേഷ പ്രസംഗവുമായി യുപി മന്ത്രി
അയോധ്യ (newsasiavision.blogspot.com): ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്വേഷ പ്രസംഗവുമായി യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നാണ് യുപി പാർലമെന്ററികാര്യ മന്ത്രി ആവശ്യപ്പെട്ടത്.
അയോധ്യയിലെ പ്രശ്‌നങ്ങൾക്ക് കോടതിയിൽ പരിഹാരം കണ്ടെങ്കിലും മഥുരയും വാരണാസിയും ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചരിക്കുകയാണ് എന്നും സ്വരൂപ് പറഞ്ഞു. ഓരോ ഹിന്ദുവിനെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന മഥുരയിലെ വെളുത്ത കെട്ടിടം കോടതിയുടെ സഹായത്തോടെ നീക്കം ചെയ്യപ്പെടുന്ന നാൾ വരുമെന്നും സ്വരൂപ് ശുക്ല പറഞ്ഞു.
ഇന്ത്യയിലുള്ള എല്ലാ മുസ്ലിംകളും മതം മാറിയതാണ്. അവരുടെ ചരിത്രം നോക്കുകയാണെങ്കില്‍, 200-250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ പൂര്‍വികര്‍ ഹിന്ദു മതത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറിയതാണെന്ന് മനസ്സിലാക്കാം. അവരെല്ലാവരും ഘര്‍വാപസി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ആനന്ദ് സ്വരൂപ് ശുക്ല കൂട്ടിചേർത്തു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ