പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബന്തിയോട് ബദരിയ്യ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇമേജ്
ബന്തിയോട് (newsasiavision.blogspot.com): ബന്തിയോട് ബദരിയ്യ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ബി.എം അബ്ദുല്ല (പ്രസി), ഷാഹുൽ ഹമീദ് ബന്തിയോട് (ജന. സെക്ര), അബ്ദുൽ റഹിമാൻ ഹാജി (ട്രഷ) മഹമൂദ് ഹാജി ബദരിയ്യ, കാസിം സ്റ്റാർ, ഉമ്മർ രാജാവ്(വൈ. പ്രസി), അബ്ദുൽ കാദർ, യൂസഫ് ഹനീഫ്, കെ.കെ മഹമൂദ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞടുത്തു. യോഗത്തിൽ ബി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

മലയാള സിനിമയിലെ നടന വിസ്‌മയം കെപിഎസി ലളിത അന്തരിച്ചു

ഇമേജ്
കൊച്ചി (newsasiavision.blogspot.com): മലയാള സിനിമയിലെ നടന വിസ്‌മയം കെപിഎസി ലളിത (74) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ പി എസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത, തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനും സംവിധായകനുമാണ്. ആലപ്പുഴയിലെ കായംകുളത്താണ് ലളിത ജനിച്ചത്. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. പിതാവ്: കടയ്ക്കത്തറല്‍ വീട്ടില്‍ കെ അനന്തന്‍ നായര്‍, മാതാവ്: ഭാര്‍ഗവി അമ്മ. തമിഴ്, മലയാളം സിനിമകളിലുള്‍പ്പടെ അറുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. ചെങ്ങന്നൂര്‍ അമ്പലത്തില്‍ മ

മംഗൽപാടി മാലിന്യ പ്രശ്നം: സംസ്‌ക്കരണ സംവിധാനമില്ലാത്ത ഫ്ലാറ്റുകൾ വിൽക്കാൻ സാധിക്കില്ല

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): മംഗൽപാടി പഞ്ചായത്തിൽ ശുചിത്വ സംവിധാനമൊരുക്കാത്ത ഫ്ലാറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം. 28 നകം മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. അല്ലാത്ത പക്ഷം ഫ്ലാറ്റുകളിൽ താമസിക്കുന്ന വാടകക്കാരെ ഒഴിപ്പിക്കാൻ പൊലീസ്‌ ഇൻസ്പെക്ടർ നോട്ടീസ് നൽകി നടപടിയെടുക്കും. മാലിന്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ കലക്ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അഞ്ഞൂറോളം ഫ്ലാറ്റ്‌ മംഗൽപാടി പഞ്ചായത്തിലുണ്ട്. ഫ്ലാറ്റ് മാലിന്യങ്ങളടക്കം റോഡരികിൽ തള്ളുന്നുണ്ട്‌. മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത ഫ്ലാറ്റുകളുടെ കൈമാറ്റ രജിസ്ടേഷൻ ഉൾപ്പടെ നടത്തില്ലെന്ന്‌ ജില്ലാ രജിസ്ട്രാർ അറിയിച്ചു. മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെന്ന്‌ ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്ററുടെ സർട്ടിഫിക്കറ്റ് ഭൂമി കെട്ടിട രജിസ്ട്രേഷന് നിർബന്ധമാക്കും. പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്ന് സഹകരണം ഉറപ്പാക്കാനും റോഡരികിലും പൊതുയിടങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാനും പൊലീസിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജെയ്സൺ മാത്യു, ജില്ലാ രജിസ്ട്രാർ ഹക്ക