ജില്ലാ കമ്മിറ്റിയിൽ തീരുമാനമായില്ല: മംഗൽപാടി വിവാദം സംസ്ഥാന കമ്മിറ്റിയിലേക്ക്
ഉപ്പള (newsasiavision.blogspot.com): മാലിന്യ ഫണ്ട് വിവാദത്തെ തുടർന്ന് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിറിനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെയും, പാർട്ടി പ്രാദേശിക നേത്രത്വത്തിന്റെയും തീരുമാനം ചർച്ച ചെയ്യാൻ വിളിച്ച ജില്ലാ കമ്മിറ്റി യോഗം തീരുമാനം ആവാതെ പിരിഞ്ഞു. പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി മണ്ഡലം- ജില്ലാ കമ്മിറ്റികൾക്ക് ശിപാർശ നൽകുകയും, സ്ഥാനം രാജി വെക്കാൻ പഞ്ചായത്ത് കമ്മിറ്റി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാതെ വന്നതോടെ മുസ്ലിം ലീഗ് അംഗങ്ങൾ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയെ ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചു വിടുകയും പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 30ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ജില്ലാ കമ്മിറ്റി ഇടപെട്ട് പ്രസിഡന്റിന് നിന്നും രാജി കത്ത് വാങ്ങിയതായി നേത്രത്വം പ്രാദേശിക ഭാരവാഹികളെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അവിശ്വാസ പ്രമേയത്തിൽ നിന്നും അംഗങ്ങൾ