കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു
മഞ്ചേശ്വരം (newsasiavision.blogspot.com): കൈക്കമ്പയിലെ കെ.ജി.എൻ അപാർട്മെന്റിന്റെ ഭാഗമായുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവ്.
തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.എസ് ഗോപിനാഥൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മംഗൽപാടി പഞ്ചായത്ത് അനധികൃത ഭാഗങ്ങൾ പൊളിച്ചു നീക്കാൻ നടപടികൾ ആരംഭിച്ചു.
ഉത്തരവിന്റെ ഭാഗമായി ഈ സമുച്ചയത്തിലെ 38 ഫ്ലാറ്റുകളിൽ വ്യാഴാഴ്ച പഞ്ചായത്ത് ഉദ്യോഗസ്ഥർ എത്തി നോട്ടീസ് പതിച്ചു.
ഫ്ലാറ്റ് സമുച്ചയം പണിതത് കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണെന്ന പൊതു പ്രവർത്തകൻ മഹമൂദ് കൈക്കമ്പയുടെ പരാതി പ്രകാരം ഓംബുഡ്സ്മാൻ പഞ്ചായത്തിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അസി.എൻജിനീയർ നടത്തിയ പരിശോധനയിൽ മതിയായ സെഡ് ബാക്ക് ഇല്ലെന്നും, പാർക്കിങ്, അഗ്നി രക്ഷ സംവിധാനം എന്നിവ ഇല്ലെന്നും കണ്ടെത്തിയിരുന്നു.
കെ.ജി.എൻ അപാർട്മെന്റിൽ പ്രവർത്തിക്കുന്ന 38 ഫ്ലാറ്റുകളിലുളെയും അനധികൃത നിർമാണം രണ്ട് ആഴ്ചക്കകം പൊളിച്ചു നീക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിലും പഞ്ചായത്ത് നേരിട്ട് പൊളിക്കുകയും ചെലവ് ഉടമകളിൽ നിന്നും ഈടാക്കാനുമാണ് തീരുമാനം.
പഞ്ചായത്ത് പരിധിയിൽ ഭൂരിഭാഗം കെട്ടിടങ്ങൾക്കും കെട്ടിട നിർമാണ ചട്ടം പാലിച്ചില്ലെന്ന് സെക്രട്ടറി ഓംബുഡ്സ്മാൻ മുമ്പാകെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
ഇതുപ്രകാരം മറ്റു കെട്ടിടങ്ങളുടെ വിവരങ്ങൾ നൽകാൻ സാവകാശം നൽകിയിട്ടുണ്ട്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ