ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

മഞ്ചേശ്വരം(asiavisionnews.blogspot.com) : കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു. ഉപ്പള തുരുത്തി മലബാർ നഗറിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ അബൂബക്കർ ഇഷാൻ (19) ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യക്ക് 7.30 ഓടെ ഉപ്പള ഹിദായത്ത് നഗർ ഷേഖ് അഹമദ് റോഡ് ദേശിയ പാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിർവശത്ത് കൂടി വന്ന മാരുതി ബ്രെസ്സ കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് അപകട മരണം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനം

ചരിത്രമെഴുതി മണ്ണംകുഴി: 48 മണിക്കൂറിൽ പിരിച്ചത് 14 ലക്ഷം

ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികള്‍: നടിയുടെ വരുമാന മാര്‍​ഗം ആശ്ചര്യപ്പെടുത്തുന്നത്