പോസ്റ്റുകള്‍

ജൂലൈ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

2025 ൽ അമേരിക്ക-ചൈന യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ വ്യോമസേന ജനറൽ

ഇമേജ്
പാരീസ് (newsasiavision.blogspot.com): 2025 നുള്ളിൽ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് വെളിപെടുത്തി അമേരിക്കൻ വ്യോമസേന ജനറൽ മൈക്ക് മിനിഹൻ. യു എസ് എയർ മൊബിലിറ്റി കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് തന്റെ നിരീക്ഷണം വ്യോമസേന ജനറൽ വ്യക്തമാക്കിയത്. എന്നാൽ ജനറൽ മൈക്ക് മിനിഹന്റെ വെളിപ്പെടുത്തൽ പെന്റഗൺ സ്ഥിരീകരിക്കാൻ തയ്യാറാകുന്നില്ല. മിനിഹൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കും പറഞ്ഞത് എന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് വിഷയത്തിൽ പ്രതികരിച്ചത്. 2024ൽ തായ് വാനിൽ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാതിരിക്കാൻ ആവശ്യമെങ്കിൽ ഇടപെടുമെന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിച്ചാൽ അത് സംഘർഷത്തിലേക്ക് വഴിമാറും. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അത് അമേരിക്കയും ചൈനയും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിന് കാരണമാകും എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തായ് വാൻ തങ്ങളുടെ പ്രദേശമാണെന്ന് ആവർത്തിച്ച് ചൈന അവിടെ കടന്നുകയറ്റങ്ങൾ തുടരുന്ന് എന്നാരോപിച്ച് അമേരിക്ക ഇപ്പോഴേ രംഗത്തുണ്ട്.ഇതിൻ്റെ പശ്ചാത്തത്തിൽ സാഹചര

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി മെസി

ഇമേജ്
മിയാമി (newsasiavision.blogspot.com): അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലിയോണൽ മെസി ഉടൻ വിരമിക്കുമെന്ന് സൂചന. അർജൻ്റീനൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെസി തന്നെയാണ് വിരമിക്കൽ സൂചന നൽകിയത്. എന്നാൽ വിരമിക്കുന്നത് എപ്പോഴെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മെസി വ്യക്തമാക്കി. ഫുട്ബോളിൽ താൻ എല്ലാം നേടിക്കഴിഞ്ഞു. കുറച്ചുകാലമായി പൂർണ്ണമായി കളി ആസ്വദിക്കാൻ കഴിയുന്നില്ല. ദേശീയ ടീമിൽ വളരെ പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. എല്ലാം മറികടന്ന് കോപ്പ അമേരിക്കയിലും ലോകകപ്പിലും വിജയിക്കാനായി. വിരമിക്കാനുള്ള സമയം ദൈവം തനിക്ക് വെളിപ്പെടുത്തുമെന്നും മെസി പറഞ്ഞു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

ഏക സിവിൽകോഡ്: ലീഗിനെ കാത്തുനിൽക്കാതെ മുസ്ലിം സാമുദായിക സംഘടനകൾ മുന്നോട്ട്

ഇമേജ്
കോഴിക്കോട്: (newsasiavision.blogspot.com): ഏകീകൃത വ്യക്തിനിയമത്തിനെതിരെ മുസ്ലിം ലീഗിനെ കാത്തുനിൽക്കാതെ സാമുദായിക സംഘടനകൾ. മുസ്ലിം ലീഗ് സിപിഐഎം സെമിനാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് മുസ്ലിം ലീഗിൽ പ്രതീക്ഷ വെയ്ക്കാതെ സാമുദായിക സംഘടനകൾ നിയമപരമായും മുന്നോട്ടു പോകുന്നത്. സമസ്തയുടെ ഇരുവിഭാഗങ്ങളും ആശങ്കയറിയിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമമന്ത്രി, നിയമകമ്മീഷന്‍ എന്നിവര്‍ക്ക് കത്തു നൽകി. ഇ കെ വിഭാഗം സമസ്തയുടെ ചരിത്രത്തിലാദ്യമായാണ് മുസ്ലിം ലീഗിനെ ഇടനിലക്കാരാക്കാതെ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ ആവശ്യം. കോൺഗ്രസ്സിന് ദേശീയ തലത്തിൽ സമര പരിപാടികളില്ലാത്തത് സാമുദായിക സംഘടനകളിൽ സംശയം വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റിലും മുത്തലാഖ് വിഷയത്തിലെന്നപോലെ കോൺഗ്രസും മുസ്ലിം ലീഗും പ്രശ്നം ഗൗരവമായെടുക്കില്ലെന്നും സാമുദായിക സംഘടനകൾ കരുതുന്നു. സിപിഐഎം സെമിനാറിൽ സമസ്ത ഇ കെ വിഭാഗം, എ പി വിഭാഗം, മുജാഹിദ് വിഭാഗങ്ങളായ കേരള നദ് വതുൽ മുജാഹിദീൻ, വിസ്ഡം, മർകസുദ്ദഅവ തുടങ്ങിയ സംഘടകനകൾ പങ്കെടുക്

ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

ഇമേജ്
ചെന്നൈ (newsasiavision.blogspot.com): ജനങ്ങളെ ആകര്‍ഷിക്കാന്‍ പലതരം ഓഫറുകള്‍ കടയുടമകള്‍ മുന്നോട്ടുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു ഓഫര്‍ മുന്നോട്ടുവെച്ച ഒരു കട ഉദ്ഘാടന ദിവസം തന്നെ കളക്ടര്‍ പൂട്ടിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് സംഭവം നടന്നത്. പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി കടയുകമ ബിരിയാണി ഓഫര്‍ വെയ്ക്കുകയായിരുന്നു. ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം നല്‍കിയത്. ഇത് നാട്ടുകാര്‍ ഏറ്റെടുത്തു. കേട്ടവര്‍ മുഴുവന്‍ കടയിലേക്ക് ഓടിയെത്തി. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. ഇതിനിടെ കളക്ടറും അവിടേയ്‌ക്കെത്തി. കളക്ടറുടെ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ സീന്‍ ‘കോണ്‍ട്ര’യായി. ഇത് ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ ജനങ്ങളെ വെയിലത്ത് നിര്‍ത്തിയതിന് കടയുടമയെ ശകാരിച്ചു. ഇതിന് പിന്നാലെ കടയ്ക്ക് നഗരസഭയുടെ ലൈസന്‍സില്ലെന്ന വിവരം പുറത്തുവന്നു. ഇതോടെ കട പൂട്ടാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളു