ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

ചെന്നൈ (newsasiavision.blogspot.com): ജനങ്ങളെ ആകര്‍ഷിക്കാന്‍ പലതരം ഓഫറുകള്‍ കടയുടമകള്‍ മുന്നോട്ടുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു ഓഫര്‍ മുന്നോട്ടുവെച്ച ഒരു കട ഉദ്ഘാടന ദിവസം തന്നെ കളക്ടര്‍ പൂട്ടിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് സംഭവം നടന്നത്. പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി കടയുകമ ബിരിയാണി ഓഫര്‍ വെയ്ക്കുകയായിരുന്നു. ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം നല്‍കിയത്. ഇത് നാട്ടുകാര്‍ ഏറ്റെടുത്തു. കേട്ടവര്‍ മുഴുവന്‍ കടയിലേക്ക് ഓടിയെത്തി. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. ഇതിനിടെ കളക്ടറും അവിടേയ്‌ക്കെത്തി. കളക്ടറുടെ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ സീന്‍ ‘കോണ്‍ട്ര’യായി. ഇത് ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ ജനങ്ങളെ വെയിലത്ത് നിര്‍ത്തിയതിന് കടയുടമയെ ശകാരിച്ചു. ഇതിന് പിന്നാലെ കടയ്ക്ക് നഗരസഭയുടെ ലൈസന്‍സില്ലെന്ന വിവരം പുറത്തുവന്നു. ഇതോടെ കട പൂട്ടാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു

പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയു: എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം