പോസ്റ്റുകള്‍

നവംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനം

ഇമേജ്
ഉപ്പള (newsasiavision.blogspot.com): ആസന്നമായ തദ്ദേശ തെരെഞ്ഞെടുപ്പിൽ മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് മൃഗീയ ഭൂരിപക്ഷത്തിൽ അധികാരം തുടരുമെന്ന് നേത്രത്വത്തിന്റെ കണക്കു കൂട്ടൽ. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 23 സീറ്റിൽ ഒരെണ്ണം വർധിച്ചു നിലവിൽ 24 ആയി ഉയർന്നിട്ടുണ്ട്. പതിവിനു വിപരീതമായി യുഡിഎഫ് സംവിധാനം ഇല്ലാതെ ഒറ്റക്കാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുൻകാലങ്ങളിൽ ആറ് സീറ്റുകളിൽ കോണ്ഗ്രസിന് വിട്ടു നൽകിയിരുന്നെങ്കിലും ഇത്തവണ പത്തു സീറ്റിന്റെ അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. പലയിടത്തും സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും പിന്നീട് ചിലയിടങ്ങളിൽ പിന്മാറുകയായിരുന്നു. നിലവിൽ പുതിയ വാർഡായ മലന്തൂർ, ബന്തിയോട് എന്നിവിടങ്ങളിൽ കോൺഗ്രസും ലീഗും ചിഹ്നത്തിൽ പരസ്പരം മത്സരിക്കുകയാണ്. മംഗൽപ്പാടി പഞ്ചായത്തിൽ നിലവിൽ കോൺഗ്രസിനു രണ്ട് അംഗങ്ങൾ ഉണ്ട്. ഇതിൽ ഒരു വനിതാ അംഗം ലീഗ് സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിക്കുന്നുണ്ട്. മറ്റൊരു അംഗം ലീഗിനെതിരെ മത്സര രംഗത്തുണ്ട്. 24 വാർഡുകളുള്ള പഞ്ചായത്തിൽ ഒരിടത്ത് സ്വതന്ത്രൻ അടക്കം 24 സീറ്റി...