ഷിറിയ അണക്കെട്ട് നവീകരിക്കാൻ 2.35 കോടി രൂപയുടെ ഭരണാനുമതി
പുത്തിഗെ (newsasiavision.blogspot.com): ഷിറിയ അണക്കെട്ട് നവീകരിക്കാൻ കാസർകോട് വികസന പാക്കേജിൽ 2.35 കോടി രൂപയുടെ ഭരണാനുമതി. അണകെട്ടും കനാലും നവീകരിക്കാനാണ് തുക ചെലവഴിക്കുക.
പ്രകൃതി സൗന്ദര്യം കാണാനും കനാലിൽ കുളിക്കാനും നൂറുകണക്കിനാളുകൾ എത്തുന്നതിനാൽ ഇവർക്കുള്ള പ്രഥമിക സൗകര്യങ്ങളും ഒരുക്കും. ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പദ്ധതി പരിപാലിക്കാനായി ഓഫീസ് തുറന്ന് ജീവനക്കാരെ നിയോഗിക്കും.
14 കിലോ മീറ്റർ കനാൽ നവീകരിച്ച് ഷിറിയ പുഴയുമായി അംഗടിമുഗർ പുഴയെ ബന്ധിപ്പിക്കും. നേരത്തെ വറ്റുന്ന അംഗടിമുഗർ പുഴയിൽ ജലസമൃധിയുണ്ടാകുന്നതോടെ പ്രദേശത്തെ നൂറു കണക്കിന് കർഷകർക്ക് വലിയ നീരുറവയാകും. വേനൽ കാലത്ത് വറ്റുന്ന ജലസ്രോതസുകൾ നിറയും.
പുത്തിഗെ പഞ്ചയത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആൽവയുടെ നേതൃത്വത്തിൽ ഭരണസമിതി നടത്തിയ നിരന്തര ഇടപെടലിലാണ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് സംരക്ഷിക്കുന്നത്. അണക്കെട്ടിലേക്കുള്ള റോഡ് നിർമാണം അതിർത്തി നിർണയം പുർത്തിയാക്കിയ ശേഷം പരിഗണിക്കും.
മഴക്കാലത്ത് കർണാടക അതിർത്തിയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം സംഭരിച്ച് പുത്തിഗെ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കാനാണ് ഷേണി നോണങ്കലിൽ അണക്കെട്ടും കനാലും നിർമിച്ചത്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ