തലപ്പാടി അതിർത്തി ശാന്തമാകുന്നു: ഗുരുതര രോഗമുള്ളവർക്ക് ഇളവ്

 തലപ്പാടി അതിർത്തി ശാന്തമാകുന്നു: ഗുരുതര രോഗമുള്ളവർക്ക് ഇളവ്

തലപ്പാടി അതിത്തിൽ പരിശോധന നടത്തുന്ന കർണാടക പൊലീസ്

അനീസ് ഉപ്പള

മഞ്ചേശ്വരം: 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് റിപ്പോർട്ട് ഉള്ളവർക്ക് മാത്രം അതിർത്തി കടക്കാൻ അനുവദിക്കൂ എന്ന കർണാടക സർക്കാർ നിലപാടിനെതിരെ രണ്ട് ദിവസമായി തലപ്പാടി അതിർത്തിയിൽ ഉണ്ടായിരുന്ന സംഘർഷാവസ്ഥ ഒഴിഞ്ഞു.

സംസ്ഥാന അതിർത്തി അടക്കുന്നത് കേന്ദ്രസർക്കാർ, സുപ്രീം കോടതി എന്നിവരുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവിധ സംഘടനകളുടെ നേത്രത്വത്തിൽ സമരം ആരംഭിച്ചിരുന്നു.

സമരം നേരിടാൻ എഡിജിപിയുടെ നേത്രത്വത്തിൽ വൻ സുരക്ഷാ സംവിധാനമാണ് കർണാടക സർക്കാർ ഒരുക്കിയിരുന്നത്. ഇതിനു പുറമെ പ്രതിഷേധം സംഘടിപ്പിച്ചവർക്ക് നേരെ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതും പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ സമരക്കാർക്ക് പ്രേരണയായതയാണ് നിഗമനം.

അതേ സമയം, കര്ണാടകയിലേക്ക് പോകുന്നവരിൽ ഗുരുതര രോഗമുള്ളവർക്ക് നെഗറ്റീവ് റിപ്പോർട്ട് നിര്ബന്ധമില്ലെന്ന്‌അധികൃതർ അറിയിച്ചു. നേരത്തെ ആംബുലൻസുകളിൽ പോകുന്ന രോഗികളെ മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ. 

സ്വകാര്യ വാഹനങ്ങളിൽ പോകുന്ന ഗുരുതര രോഗികൾക്കും നേരത്തെ ശസ്ത്രക്രിയ, മുൻകൂട്ടിയുള്ള അപ്പോയിന്മെന്റ് എടുത്തവർ എന്നിവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു

പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയു: എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം