ഉപ്പളയിലെ ഗോരക്ഷാ ഗുണ്ടാ ആക്രമണം: അന്വേഷണം ഐ. ജിക്ക്
മഞ്ചേശ്വരം: വളർത്താൻ വേണ്ടി വിലക്ക് വാങ്ങിയ പശുവിനെയും പശുകുട്ടിയെയും വീട്ടിലേക്ക് കൊണ്ടു പോകാൻ എത്തിയ ഓട്ടോ റിക്ഷ കല്ലിട്ട് തകർത്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ച കാര്യത്തിൽ അന്വേഷണം നടത്താൻ ഐ. ജിയെ ചുമതലപ്പെടുത്തി.
തിങ്കളാഴ്ച വൈകുന്നേരം ഉപ്പള പ്രതാപ് നഗറിലാണ് സംഭവം. സിപിഎം സോങ്കാൽ ബ്രാഞ്ച് സെക്രട്ടറിയും പ്രതാപ് നഗർ സ്വദേശിയുമായ ഹാരിസ് (31) തന്റെ ഓട്ടോയിൽ പശു വാങ്ങി തിരിച്ചു വരുന്നതിനിടയിലാണ് നിർത്തിയിട്ട ഓട്ടോ കല്ലിട്ട് തകർത്തത്.
അക്രമ സംഭവത്തിൽ കുമ്പള പൊലീസിൽ ഹാരിസ് പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
പരാതി പിൻവലിക്കണമെന്നും, നഷ്ടപരിഹാരം താൻ നേരിട്ട് ഇടപ്പെട്ട് തരാമെന്നും വാഗ്ദാനം നൽകി കുമ്പള സിഐ പ്രമോദ് തന്നിൽ സമ്മർദ്ധം ചെലുത്തുന്നതായി ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഈ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറുകയും ചെയ്തു. ഇതേ തുടർന്നാണ് സംഭവത്തിൽ പൊലീസിന്റെ വീഴ്ച അന്വേഷിച്ചു അടിയന്തിര റിപ്പോർട്ട് നൽകാൻ ഐ. ജിയോട് ഡിജിപി ഉത്തരവ് നൽകുകയായിരുന്നു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ