ഉപ്പള-പാറക്കട്ട തീരദേശ റോഡ് കടലെടുത്തു: ഒറ്റപ്പെട്ട് മൂന്ന് ഗ്രാമങ്ങൾ
ഉപ്പള (newsasiavision.blogspot.com): കടലാക്രമണത്തെ തുടർന്ന് ഉപ്പള-പാറക്കട്ട തീരദേശ റോഡ് കടലെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് റോഡ് തകർന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കടലാക്രമണം നടന്നു വരികയാണ്.
ഇതുമൂലം ശാരദനഗർ, ഹനുമാൻ നഗർ, പാറക്കട്ട എന്നീ തീരദേശ ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ടു.
നൂറു മീറ്റർ പരിധിയിലെ റോഡ് പൂർണമായും ഒലിച്ചു പോയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കടലാക്രമണത്തെ തുടർന്ന് പൂർണമായും തകർന്ന ഈ റോഡ് ജില്ലാ കളക്ടർ നേരിട്ട് ഇടപ്പെട്ട് മൂന്ന് മാസം മുമ്പാണ് ഗതാഗത യോഗ്യമാക്കിയത്.
ഇത്തവണത്തെ മഴക്കാലം ആരംഭിച്ചതോടെ കടലാക്രമണം രൂക്ഷമാവുകയും റോഡ് ഒലിച്ചു പോവുകയും ചെയ്തതോടെ വീണ്ടും ഈ ഗ്രാമവാസികൾ ഗതാഗത സൗകര്യം ഇല്ലാതെ പുറം ലോകവുമായി ഒറ്റപ്പെടാൻ നിർബന്ധിതരായി.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ