ക്രൈസ്തവര്‍ക്കിടയിലെ ജനന നിരക്ക് കുറയുന്നതില്‍ ആശങ്കയെന്ന് കെ.സി.ബി.സി
കോട്ടയം (newsasiavision.blogspot.com): ക്രൈസ്തവര്‍ക്കിടയില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കെ.സി.ബി.സി. ക്രൈസ്തവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നമാണിതെന്നും വിവിധ രൂപതകള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്ബത്തിക സഹായം നല്കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി വ്യക്തമാക്കി.
ദീപിക പത്രത്തില്‍ മനുഷ്യന്‍റെ മഹത്വം എന്ന പേരില്‍ വന്ന ലേഖനത്തിലാണ് കെ.സി.ബി.സി ഇക്കാര്യം വ്യക്തമാക്കിയത്. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യ ജീവന് ആദരിക്കപ്പെടണം എന്നാണ് സഭയുടെ ധാര്‍മിക നിലപാട്. വികസന നയങ്ങളിലെ വൈകല്യങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിസന്ധി തടയാന്‍ ജനസംഖ്യ നിയന്ത്രണം പരിഹാരമല്ല.
വികസിത രാജ്യങ്ങളടക്കം ഇതില്‍ നിന്നും മാറി ചിന്തിച്ചു തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ക്കിടയിലെ ജനന നിരക്ക് കുറയുകയാണ്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 1950ല്‍ 24.6 ശതമാനമായിരുന്ന ക്രൈസ്തവര്‍, 17.2 ശതമാനമായി കുറഞ്ഞു. ജനനിരക്ക് 1.8 ശതമാനം മാത്രമാണെന്നാണ് കെ.സി.ബി.സി പറയുന്നത്.
വിവിധ രൂപതകള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്ബത്തിക സഹായം നല്കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി ചൂണ്ടിക്കാട്ടി.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ