മഞ്ചേശ്വരം തലക്കളയിൽ 28 വർഷം മുമ്പ് മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊന്ന കേസിൽ മകന് ഇരട്ട ജീവപര്യന്തം തടവും പിഴയും
മഞ്ചേശ്വര ം(newsasiavision.blogspot.com): മഞ്ചേശ്വരം തലക്കളയിൽ 28 വർഷം മുമ്പ് മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊന്ന കേസിൽ മകന് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സദാശിവയ്ക്ക് (53) ആണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍ ഇരട്ട ജീവപര്യന്തം കഠിന തടവും, 30000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.
1993 മാര്‍ച് 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിക്ക് മഞ്ചേശ്വരത്തെ തലക്കള ഗ്രാമത്തില്‍ കൊമ്മ എന്ന സ്ഥലത്ത് താമസിക്കുന്ന മാങ്കുമൂല്ല്യ (63), ഭാര്യ ലക്ഷ്മി (55) എന്നിവരെ സദാശിവ മഴു കൊണ്ട് കൊത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അന്ന് 25 വയസായിരുന്നു സദാശിവയ്ക്ക് പ്രായം.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവന്‍ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത് കുമ്പള ഇന്‍സ്പെക്ടര്‍ ആയിരുന്ന എം വി മജീദ് ആണ്.
രാത്രി റേഡിയോയിൽ ശബ്ദം കൂടിയത് ചോദ്യം ചെയ്ത വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സദാശിവ ഇടയ്ക്കിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസകാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 26 വർഷത്തെ ചികിത്സ കഴിഞ്ഞ് 2019ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ