ദേശീയപാത വികസനം: ടാറിങ് പ്രവർത്തികൾ നിർത്തി വെക്കും: പുതിയ റോഡുകൾ ഉടനെയില്ല
അനീസ് ഉപ്പള
മഞ്ചേശ്വരം (newsasiavision.blogspot.com): ദേശീയപാത വികസനത്തിന്റെ ഭാഗമായി കർണാടക അതിർത്തി കടന്ന കേരളത്തിന്റെ ഭാഗങ്ങളിൽ ടാറിങ് പ്രവർത്തികൾ തൽക്കാലം നിർത്തി വെക്കും.
സംസ്ഥാനത്ത് കാലം തെറ്റിയുള്ള ശക്തമായ മഴ മൂലം നിർമാണം അന്തിമ ഘട്ടത്തിൽ എത്തിച്ചേർന്നതും ടാറിങ് മാത്രം ബാക്കിയുള്ളതുമായ വർക്കുകളാണ് നിർത്തി വെക്കുന്നത്.
മഴയത്ത് ടാറിങ് പ്രവർത്തികൾ ചെയ്യുന്നത് ഗുണനിലവാരം ഇല്ലാതാക്കുമെന്നതിനാലാണ് ടാർ ചെയ്യുന്നത് നിർത്തി വെച്ചത്.
പൈലിങ് വർക്കുകൾ അതിവേഗത്തിൽ::::
തലപ്പാടി-ചെങ്കള റീച്ചിൽ പുഴകളിൽ നിർമിക്കേണ്ട പാലങ്ങളുടെ അടിഭാഗങ്ങളിൽ ചെയ്യുന്ന പൈലിങ് വർക്കുകൾ അതിവേഗത്തിൽ പുരോഗമിക്കുന്നു.
ഈ റീച്ചിൽ ആകെ 550 പൈലിംഗുകളാണ് വേണ്ടത്. ഇതിൽ 200 എണ്ണം പൂർത്തിയായിട്ടുണ്ട്. 40 ശതമാനം. മേയ് പൂർത്തിയാവുന്നതോടെ 50 ശതമാനം പൈലിങ് വർക്കുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിഗമനം.
പൈലിങ് വർക്കുകൾ പൂർത്തിയായാൽ ഫില്ലറുകളും, ചെറിയ പാലം പണികളും കാലവർഷം തീരുന്നതോടെ പൂർത്തതിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മഴക്കാലത്ത് കോണ്ക്രീറ്റ് വർക്കുകൾ ആണ് പ്രധാനമായും ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് നിർമാണ പ്രവർത്തനം നടത്തുന്ന ഊരളിങ്ങൾ സഹകരണ സൊസൈറ്റി അധികൃതർ "മാധ്യമ"ത്തോട് പറഞ്ഞു.
ചില ഐറ്റമുകൾ ചെയ്യാൻ മഴ തടസ്സം ആവുന്നതിനാൽ റിട്ടേൺ വാളുകൾ, ട്രൈനേജുകൾ, കൾവർട്ട്, എർത്ത് വർക്കുകൾ എന്നിവ ചെയ്യാനാണ് സൊസൈറ്റിയുടെ ലക്ഷ്യം.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ