ദേശീയപാത വികസനം: ജില്ലയിലെ ആദ്യ പാത തുറന്നത് തലപ്പാടിയിൽ

അനീസ് ഉപ്പള മഞ്ചേശ്വരം (newsasiavision.blogspot.com): ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തനം നടക്കുന്ന മൂന്ന് റീച്ചുകളിലെ ആദ്യ പാത പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത് തലപ്പാടിയിൽ. തലപ്പാടി- തൂമിനാട് ദേശിയ പാതയാണ് തുറന്ന് കൊടുത്തത്. 890 മീറ്റർ ദൂരം വരുന്ന ഈ പാത എട്ട് മീറ്റർ വീതിയിലാണ് നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി രണ്ട് വീതം നാല് വരി പാതയാണ് ഇവിടെ സർവീസ് റോഡ് നിർമിക്കുന്നത്. ഇതിന്റെ പ്രവർത്തി നടന്നു വരുന്നു. മൂന്ന് വീതം രണ്ട് ഭാഗങ്ങളിലേക്കുമായി ആറു വരി പാതയാണ് പ്രധാന റോഡ്. ഇരു ഭാഗങ്ങളിലും റിട്ടൻ വാളുകൾ കെട്ടിയാണ് പ്രധാന റോഡ് നിർമിക്കുന്നത്. ഈ റോഡിന്റെ ഒരു ഭാഗമാണ് ഇപ്പോൾ തുറന്ന് കൊടുത്തത്. പ്രധാന റോഡുകൾ നിർമിക്കേണ്ട സ്ഥലത്ത് കൂടിയാണ് പഴയ ദേശിയ പാത ഉണ്ടായിരുന്നത്. ഇവിടെ നിർമാണം നടക്കണമെങ്കിൽ ഈ റോഡ് പൊളിക്കേണ്ട സാഹചര്യം ആണ് ഉണ്ടായിരുന്നത്. അതിനാലാണ് ആറു വരിയിൽ രണ്ട് വരി പൂർത്തിയാക്കിയ ഉടനെ ഇതു തുറന്ന് കൊടുത്തത്. ആറു വരിയുടെ രണ്ട് ഭാഗങ്ങളിലായാണ് സർവീസ് റോഡ് നിർമിക്കുന്നത്. മഴ: രണ്ടിടങ്ങളിൽ ടാറിങ് മാറ്റി വെച്ചു മഴ ആരംഭിച്ചതിനാൽ റോഡ് നിർമാണം പൂർത്തിയായ രണ്ടിടങ്ങളിൽ ടാറിങ് പണികൾ മാറ്റി വെച്ചു. മഞ്ചേശ്വരം ടൌൺ മുതൽ പൊസോട് പെട്രോൾ പമ്പ് വരെയും, ചൗക്കിയിലെയും ടാറിങ് പ്രവർത്തികളാണ് മഴ മൂലം നിർത്തി വെക്കേണ്ടി വന്നത്. മംഗൽപാടി പഞ്ചായത്ത് ഓഫീസ് മുൻവശവും ടാറിങ് പ്രവർത്തികളുടെ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരുന്നു. മഴ തടസ്സം വന്നില്ലായിരുന്നെങ്കിൽ തലപ്പാടി- തൂമിനാട് ദേശീയപാത തുറന്ന് കിട്ടിയത് പോലെ മഞ്ചേശ്വരം, ചൗക്കി പാതകളും തുറന്ന് കിട്ടുമായിരുന്നു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു

പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയു: എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം