ഉപ്പളയിലെ എക്‌സൈസ് ജീപ്പ് അപകടം: ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവ് അറസ്റ്റില്‍

ഉപ്പള (newsasiavision.blogspot.com): എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. ബന്തിയോട് മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് രാത്രി 11 മണിയോടെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പള സോങ്കാലില്‍ പരിശോധന നടത്തുന്നതിനിടെയാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ എക്‌സൈസ് ജീപ്പില്‍ ഇടിച്ചത്. മദ്യവുമായി എത്തിയ കാറിനെ തടയാന്‍ എക്‌സൈസ് ജീപ്പ് കുറുകെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്തു സംഘം കാര്‍ എക്‌സൈസ് ജീപ്പിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ദിവാകരന്‍, ജീപ്പ് ഡ്രൈവര്‍ ദിജിത്ത് എന്നിവർക്കും കാറിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റിരുന്നു. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇവിടെ നിന്നാണ് പ്രതി മുങ്ങിയത്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു

പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയു: എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം