ചരിത്രമെഴുതി മണ്ണംകുഴി: 48 മണിക്കൂറിൽ പിരിച്ചത് 14 ലക്ഷം
ഉപ്പള (newsasiavision.blogspot.com): ജീവകാരുണ്യ പ്രവർത്തനത്തിൽ നാട്ടിലെ ഐക്യം വീണ്ടും തെളിയിച്ച് മണ്ണംകുഴി.
നിർധന രോഗികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഒരു കൈ സഹായം എന്ന നിലയിൽ ഉപ്പള പ്രദേശത്തുക്കാർക്ക് പ്രയോജനം ലക്ഷ്യമാക്കി ഇറക്കുന്ന ആംബുലൻസ് എന്ന ഉദ്യമനത്തിന് നാട് ഒന്നിച്ചു കൈകോർത്തപ്പോൾ 48 മണിക്കൂറിൽ പിരിച്ചെടുത്തത് 13. 65 ലക്ഷം രൂപ.
ഒരു മാസം മുമ്പ് മരണപ്പെട്ട പൗര പ്രമുഖനും ജീവകാരുന്ന പ്രവർത്തകനുമായ ലണ്ടൻ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം നാട്ടുകാർ ചേർന്ന് ആംബുലൻസ് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
മണ്ണംകുഴിയൻസ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേത്രത്വത്തിൽ ആണ് ഫണ്ട് പിരിവ് നടത്തിയത്. മണ്ണംകുഴി നിവാസികളായ നാട്ടുകാരിൽ നിന്നും മാത്രമാണ് 2 ദിവസത്തിൽ ഇത്രയും തുക പിരിച്ചത്.
പണമില്ലാതെ ചികിത്സ നേടാൻ പറ്റാത്തവർക്കും, നിരവധി രോഗികൾക്കും ആശ്രയമാണ് മണ്ണംകുഴിയൻസ് എന്ന ഈ വാട്‌സ്ആപ്പ് കൂട്ടായ്മ. കഴിഞ്ഞ കുറെ വർഷമായി നൂറോളം കുടുംബങ്ങൾക്ക് മാസത്തിൽ മുടങ്ങാതെ നിശ്ചിത തുക നൽകിയും വരുന്നുണ്ട് ഈ കൂട്ടായ്മ.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ