മംഗൽപാടി പഞ്ചായത്തിൽ ഭരണ സ്തംഭനം പൂർണം
മഞ്ചേശ്വരം (newsasiavision.blogspot.com): ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം വന്നതോടെ മംഗൽപാടി പഞ്ചായത്തിൽ ഭരണസ്തംഭനം പൂർണമായി. ഇതോടെ ഇതോടെ ദിവസവും പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങൾ ഓഫിസ് കയറി ഇറങ്ങുന്നത് പതിവായി. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഭരണസമിതിയിൽ ഉടലെടുത്ത അഴിമതി ആരോപണത്തെ തുടർന്ന് പ്രസിഡന്റും പാർട്ടിയും രണ്ട് തട്ടിലായതോടെയാണ് ഭരണസ്തംഭനത്തിന് തുടക്കമായത്. ഇതേ തുടർന്ന് പ്രസിഡന്റ് രാജി വെക്കാൻ പാർട്ടി നിർദ്ദേശം നൽകിയെങ്കിലും ഇതിന് തയ്യാറാവാതെ പ്രസിഡന്റ് പ്രസവാവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ പാർലിമെന്ററി നേതാവിനെ മുസ്ലിം ലീഗ് നേത്രത്വം നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ ബോർഡ് മീറ്റിംഗ് ചേരുന്നത് അനിശ്ചിതമായി നീണ്ടു പോവുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞാണ് കഴിഞ്ഞ ആഴ്ച ബോർഡ് മീറ്റിംഗ് ചേരാൻ നിര്ബന്ധിതമായത്. എന്നാൽ ഈ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചില്ല. ഇതിന് പിന്നാലെ സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റ ഉത്തരവ് കൂടി വന്നതോടെ ഈ പഞ്ചായത്തിലെ പ്രധാന ഉദ്യോഗസ്ഥർക്കെല്ലാം കൂട്ട സ്ഥലം മാറ്റമാണ് ലഭിച്ചത്. ഇതോടെ ഭരണം പൂർണമായും സ്തംഭിക്കുന്ന സ്ഥ