മംഗൽപാടി പഞ്ചായത്തിൽ ഭരണ സ്തംഭനം പൂർണം

മഞ്ചേശ്വരം (newsasiavision.blogspot.com): ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം വന്നതോടെ മംഗൽപാടി പഞ്ചായത്തിൽ ഭരണസ്തംഭനം പൂർണമായി. ഇതോടെ ഇതോടെ ദിവസവും പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങൾ ഓഫിസ് കയറി ഇറങ്ങുന്നത് പതിവായി. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഭരണസമിതിയിൽ ഉടലെടുത്ത അഴിമതി ആരോപണത്തെ തുടർന്ന് പ്രസിഡന്റും പാർട്ടിയും രണ്ട് തട്ടിലായതോടെയാണ് ഭരണസ്തംഭനത്തിന് തുടക്കമായത്. ഇതേ തുടർന്ന് പ്രസിഡന്റ് രാജി വെക്കാൻ പാർട്ടി നിർദ്ദേശം നൽകിയെങ്കിലും ഇതിന് തയ്യാറാവാതെ പ്രസിഡന്റ് പ്രസവാവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ പാർലിമെന്ററി നേതാവിനെ മുസ്ലിം ലീഗ് നേത്രത്വം നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ ബോർഡ് മീറ്റിംഗ് ചേരുന്നത് അനിശ്ചിതമായി നീണ്ടു പോവുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞാണ് കഴിഞ്ഞ ആഴ്ച ബോർഡ് മീറ്റിംഗ് ചേരാൻ നിര്ബന്ധിതമായത്. എന്നാൽ ഈ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചില്ല. ഇതിന് പിന്നാലെ സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റ ഉത്തരവ് കൂടി വന്നതോടെ ഈ പഞ്ചായത്തിലെ പ്രധാന ഉദ്യോഗസ്ഥർക്കെല്ലാം കൂട്ട സ്ഥലം മാറ്റമാണ് ലഭിച്ചത്. ഇതോടെ ഭരണം പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയിലാണ്. സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ്, പ്ലാനിങ് ക്ലർക്ക്, അസി.എൻജിനീയർ, ഓവർസീയർ തുടങ്ങിയവരെല്ലാം സ്ഥലം മാറ്റ ഉത്തരവിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ പലരും മറ്റിടങ്ങളിൽ ജോലിയിൽ കയറുകയും ചെയ്തു. പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥർ സ്ഥലംമാറ്റം കിട്ടി മാറിയതോടെ കോടികളുടെ പദ്ധതികളാണ് മുടങ്ങുന്ന നിലയിൽ ഉള്ളത്. സ്ഥലംമാറ്റം വന്ന ഉദ്യോഗസ്ഥർക്ക് പകരം നിയമനം നൽകാത്തതും ഇരുട്ടടിയായിട്ടുണ്ട്. പുതിയ നിയമനം വന്ന ശേഷം മാത്രമേ പദ്ധതികൾക്ക് ആരംഭം കുറിക്കാൻ സാധിക്കുകയുള്ളൂ. ഇത് മൂലം ഇത്തവണ മംഗൽപാടി പഞ്ചായത്തിൽ കോടികളുടെ പദ്ധതികൾ മുടങ്ങുമെന്നും, ഫണ്ടുകൾ ലാപ്സാവുമെന്നും ഉറപ്പായിട്ടുണ്ട്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു

പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയു: എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം