ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികള്‍: നടിയുടെ വരുമാന മാര്‍ഗം ആശ്ചര്യപ്പെടുത്തുന്നത്
മുംബൈ (newsasiavision.blogspot.com): നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിയും സഹോദരി ഷമിത ഷെട്ടിയും നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
അടുത്തിടെ ഷമിത ഷെട്ടയുടെ ബിഗ് ബോസ് ഷോയിലൂടെയുളള തിരിച്ചുവരവും ഏറെ ചര്‍ച്ചയായി. ഇതിനിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു കാര്യം നടിയുടെ വരുമാനവും അവരുടെ ചെലവുമാണ്.
2000ല്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് ഷമിത അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷേ പിന്നീട് ഷമിതയ്ക്ക് വലിയ ജനപ്രീതി നേടാനായില്ല. ഈ ചിത്രത്തിന് ശേഷം, മേരേ യാര്‍ കി ശാദി ഹേ, സാഥിയ, സഹര്‍ തുടങ്ങിയ ചില ചിത്രങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു.
ബിഗ് സ്ക്രീനില്‍ നിന്ന് വളരെക്കാലമായി ഷമിതയെ കാണാതായി. സീ 5 ന്റെ വെബ് സീരീസായ ബ്ലാക്ക് വിഡോയിലും ദി ടെനന്റിലും കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ടെങ്കിലും, ഇപ്പോള്‍ ഈ മേഖലയിലും വളരെ സജീവമല്ല.
ഷമിത വളരെക്കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെങ്കിലും താരം സമ്ബാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ഒരു അഭിനയത്രിയെന്നതിലുപരി അവര്‍ ഒരു ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്.
ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഷമിതയുടെ മൊത്തം ആസ്തി 1-5 ദശലക്ഷം ഡോളറാണ്, ഇത് ഏകദേശം 7.5 മുതല്‍ 35 കോടി വരെയാണ്. ഇതിനുപുറമെ, ഷമിത ചില ബ്രാന്‍ഡ് എന്‍ഡോസ്മെന്റും നടത്താറുണ്ട്. ഇതിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ