തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മഞ്ചേശ്വരം (newsasiavision.blogspot.com):തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. ആഢംബര കാറില്‍ കുടുംബത്തോടൊപ്പം പണം കൊണ്ടുവരികയായിരുന്ന കുമ്പഡാജെ സ്വദേശി ശിഹാബുദ്ദീ (28) നില്‍ നിന്നാണ് പൊലീസ് പണം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെയും മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കുഴല്‍ പണം പിടികൂടിയത്. 27.46 ലക്ഷം രൂപയാണ് കാറില്‍ നിന്നും പിടികൂടിയത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഭാര്യയെ ഒപ്പം കൂട്ടിയാണ് ആഡംബര വാഹനത്തില്‍ കുഴല്‍ പണം കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ ഡി വൈ എസ് പിക്കൊപ്പം സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പൊലീസും ഉണ്ടായിരുന്നു.
പിടികൂടിയ പണവുമായി പോലീസ് ഉദ്യോഗസ്ഥരും പ്രതിയും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനം

ചരിത്രമെഴുതി മണ്ണംകുഴി: 48 മണിക്കൂറിൽ പിരിച്ചത് 14 ലക്ഷം

ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികള്‍: നടിയുടെ വരുമാന മാര്‍​ഗം ആശ്ചര്യപ്പെടുത്തുന്നത്