സാമൂഹ്യനീതിയുടെ രാഷ്‌ട്രീയമാണ്‌ രാജ്യമാഗ്രഹിക്കുന്നത്: അജ്മൽ ഇസ്മായിൽ

ഉപ്പള (newsasiavision.blogspot.com): രാജ്യത്ത് സംഘ്പരിവാർ കോർപറേറ്റ് ഫാഷിസത്തെ പരാജയപ്പെടുത്തി ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ സാമൂഹിക ജാനാധിപത്യത്തിലധിഷ്ടിതമായ ആദർശരാഷ്‌ട്രീയത്തിന്‌ മാത്രമെ സാധ്യമാവുകയുള്ളുവെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മൽ ഇസ്മായിൽ പറഞ്ഞു. കള്ളപണത്തിന്റെയും ബ്ലാക്ക്മൈൽരാഷ്ട്രീയത്തിന്റെയും വാക്താക്കളാണ് രാജ്യം ഭരിക്കുന്നത്. കോവിഡ് പ്രതിരോധവമായി ബന്ധപ്പെട്ട് അശാസ്ത്രീയ നിയമങ്ങൾ ജനങ്ങൾക്കു മേൽ അടിച്ചേല്പിച്ചും, അന്യായമായി ഫൈൻ ഈടാക്കി കേരളജനതയെ കൊള്ള ചെയ്തും, ലോക്ഡൗണിൽ പട്ടിണി മാറ്റാൻ പുറത്തിറങ്ങിയ പാവം ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിട്ടും സംസ്ഥാനത്ത് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാർ ജനവിരുദ്ധ സർക്കാരായി അധപതിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രതിനിധി സഭ ഉപ്പളയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി,അൻസാർ ഹൊസങ്കടി,മുബാറക്ക് കടമ്പാർ,എൻ.അബ്ദുൽഹമീദ്,പി.കെ.ശബീർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി അഷ്റഫ് ബഡാജെ (പ്രസി) അൻസാർ ഗാന്ധിനഗർ,അലി ഷാമ (വൈ പ്രസി) മുബാറക്ക് കടമ്പാർ (സെക്ര) യാഖൂബ്,ആരിഫ് ഖാദർ (ജോ സെക്ര), എൻ.അബ്ദുൽഹമീദ് (ഖജാഞ്ചി), ശരീഫ് പാവൂർ, സലാ മഞ്ചേശ്വരം എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു

പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയു: എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം