മോക്ഷിത് രാജിന്റെ മരണം വൈദ്യുതി വകുപ്പിന്റെ അനാസ്ഥ: കൂടുതൽ മരണം ഒഴിവായത് ഭാഗ്യം കൊണ്ട്: ഉദ്യോഗസ്ഥരെ നാട്ടുക്കാർ തടഞ്ഞു
മഞ്ചേശ്വരം (newsasiavision.blogspot.com): നിർമാണ പ്രവർത്തനം നടന്നു കൊണ്ടിരുന്ന വീടിന്റെ ടെറസിൽ നിന്നും മോർത്തണ നിവാസിൽ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സദാശിവ ഷെട്ടി- യശോദ ദമ്പതികളുടെ മകനും തലക്കള എൽ.പി സ്‌കൂളിലെ വിദ്യാർഥിയുമായ മോക്ഷിത് രാജ് ഷെട്ടി (എട്ട്) മരിക്കാൻ ഇടയാക്കിയത് വൈദ്യുതി വകുപ്പിന്റെ അനാസ്ഥ കൊണ്ടാണെന്ന് ആരോപണം. മോർത്തണ കോളനിയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ബോജ എന്നയാളുടെ വീടിന്റെ ടെറസിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ടെറസിൽ നിന്നും കഷ്ടിച്ചു ഒരു അടി മാത്രം മുകളിൽ കൂടി കടന്നു പോയ എൽ.ടി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. വീട് നിർമാണം ആരംഭIച്ചത്തോടെ ലൈൻ ഉയർത്തുകയോ, നേർ മുകളിൽ നിന്നും കടന്നു പോകുന്നത് മാറ്റിതരികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉടമ വോർക്കാടി സെക്ഷനിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ 12,000 ബോർഡിന് ചെലവ് ഇനത്തിൽ അടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ലൈൻ മാറ്റുന്ന നടപടി നിർത്തി വെക്കുകയായിരുന്നു. സമാന രീതിയിൽ അയൽവാസികളായ അച്യുത ആചാര്യ, രാധാ കൃഷ്ണൻ എന്നിവരുടെ വീടിനു മുകളിൽ ഒരടി ഉയരത്തിൽ മാത്രമാണ് എൽ.ടി ലൈൻ കടന്നു പോകുന്നത്. ഈ ലൈനുകൾ മാറ്റണമ