ലീഗ് കുടുംബത്തില്‍ നിന്ന് സംഘ്പരിവാര്‍ ക്യാമ്പിൽ: നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സയ്യിദ് താഹാ ബാഫഖി തങ്ങള്‍

കോഴിക്കോട് (newsasiavision.blogspot.com): മുസ്ലിം ലീഗ് കുടുംബത്തില്‍ നിന്ന് സംഘ് പരിവാര്‍ ചാരത്തേക്കു ചാഞ്ഞതിലൂടെ ഒട്ടേറെ തിക്താനുഭവങ്ങളാണ് നേരിടേണ്ടി വന്നതെന്ന് സയ്യിദ് താഹാ ബാഫഖി തങ്ങള്‍. തന്റെ കുടുംബത്തിന്റെ പാരമ്ബര്യം മാര്‍ക്കറ്റ് ചെയ്തുകൊണ്ടാണ് ബി.ജെ.പി ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനയച്ച രാജിക്കത്തില്‍ ആരോപിച്ചു. ഒട്ടേറെ കഷ്ട നഷ്ടങ്ങളും രാജിക്കത്തില്‍ അദ്ദേഹം ആരോപിക്കുന്നുണ്ട്. പുനസംഘടനയിലെ അതൃപ്തി പുകയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ പാര്‍ട്ടിക്കെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അവര്‍ക്കിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കോ പ്രത്യേകിച്ച്‌ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കോ ഒരുരക്ഷയുമില്ല. ആ ഒഴുക്ക് ഇനിയും തുടരുമെന്നുതന്നെയാണ് ഈ പൊട്ടിത്തെറികള്‍ നല്‍കുന്ന സൂചന. സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതിന് പിന്നാലെ സംവിധായകന്‍ അലി അക്ബറിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. 1921ലെ മലബാര്‍ പശ്ചാത്തലമാക്കിയുള്ള സിനിമ'1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയ്ക്ക് സഹായം അഭ്യര്‍ഥിച്ച അടുത്ത ദിവസം തന്നെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചതോടെയാണ് ട്രോള്‍ പൂരം. മമ ധര്‍മ്മയും മൂഞ്ചി, പണം പിരിക്കാന്‍ ഇറങ്ങിയ സംഘികളും മൂഞ്ചി!, ഇതാണ് മൂഞ്ചിക്കല്‍ ജിഹാദ്. വിറ്റുപൊറുക്കി തന്ന മിത്രങ്ങള്‍ക്ക് നന്ദി ഇനി ഞാന്‍ പോകുന്നു- അലിഅക്ബര്‍,' തുടങ്ങിയ ട്രോളുകളാണ് രാജിക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത്. അലി അക്ബറിന്റെ ഫേസ് ബുക്ക് കുറിപ്പും വളരെ രസകരമാണ്. ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു… എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ എന്നും പറഞ്ഞുകൊണ്ടവസാനിപ്പിക്കുന്ന കുറിപ്പിനു ശേഷം അദ്ദേഹം സംഘിതൊഴുത്തില്‍ തുടരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതു പുറത്തുവരാനിരിക്കുന്ന സിനിമയുടെ പേരിലാകുമെന്നാണ് മനസിലാകുന്നത്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു

പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയു: എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം