പ്രതാപ് നഗർ മദ്രസ റോഡ് ഉദ്ഘാടനം ചെയ്തു

ഉപ്പള (newsasiavision.blogspot.com): മംഗൽപാടി പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച പ്രതാപ് നഗർ മദ്രസ റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം സുധാ ഗണേഷ് അധ്യക്ഷത വഹിച്ചു. മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ മൂന്ന് ലക്ഷം രൂപയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്. വർഷങ്ങളായി റോഡിന് വേണ്ടി നാട്ടുകാർ മുറവിളി കൂട്ടിയിരുന്നെങ്കിലും ഫണ്ട് ലഭിച്ചിരുന്നില്ല. ഇറക്കമുള്ള റോഡ് ആയതിനാൽ മഴക്കാലത്തും മറ്റും മണ്ണ് ഇളകിയതിനാൽ വാഹന ഗതാഗതത്തിനും നടയാത്രക്കാർക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. കോണ്ക്രീറ്റ് റോഡ് നിർമിച്ചതോടെ ഇതുവഴിയുള്ള യാത്രക്കാർക്ക് ഈ റോഡ് ഉപകരപ്രദമാവും.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനം

ചരിത്രമെഴുതി മണ്ണംകുഴി: 48 മണിക്കൂറിൽ പിരിച്ചത് 14 ലക്ഷം

ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികള്‍: നടിയുടെ വരുമാന മാര്‍​ഗം ആശ്ചര്യപ്പെടുത്തുന്നത്