പോസ്റ്റുകള്‍

മേയ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉപ്പളയിൽ ഫ്ലാറ്റിന് മുന്നിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു: പരാതിയുമായി വീട്ടമ്മ

ഇമേജ്
ഉപ്പള (newsasiavision.blogspot.com): സ്ത്രീകൾ ഫ്ലാറ്റിന് പുറത്ത് ഇറങ്ങുന്ന ദൃശ്യം രഹസ്യ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ. ഉപ്പളയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ കൊടിയമ്മ സ്വദേശിയെ മഞ്ചേശ്വരം പോലീസ് വിളിച്ചു വരുത്തി ക്യാമറ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. മുപ്പതോളം ഫ്ലാറ്റുകളുള്ള കെട്ടിടത്തിൽ ഏറ്റവും മുകളിലത്തെ നിലയിൽ മാത്രമായി ഒരു പ്രത്യേക സ്ഥലത്തേക്ക് തിരിച് ബെഡ്‌റൂം, ഹാൾ, ബാൽകണി എന്നീ സ്ഥലങ്ങൾ കാണുന്ന രീതിയിലാണ് നാലോളം രഹസ്യ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് പോലീസ് ഇയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. എന്നാൽ പോലീസിന്റെ നിർദേശം നടപ്പിലാക്കാൻ ഇദ്ദേഹം തയ്യാറായിട്ടില്ല . ഇത് കാരണം പെൺകുട്ടികളും, മുതിർന്നവരും ഫ്ലാറ്റിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. രഹസ്യ ക്യാമറയിൽ ഇയാൾ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് വീട്ടമ്മ നീതി തേടി പോലീസിനെ സമീപിച്ചത്. പോലീസ് നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വീട്ടമ്മ മുന്നറിയി

ഉപ്പളയിലെ എക്‌സൈസ് ജീപ്പ് അപകടം: ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവ് അറസ്റ്റില്‍

ഇമേജ്
ഉപ്പള (newsasiavision.blogspot.com): എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. ബന്തിയോട് മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് രാത്രി 11 മണിയോടെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പള സോങ്കാലില്‍ പരിശോധന നടത്തുന്നതിനിടെയാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ എക്‌സൈസ് ജീപ്പില്‍ ഇടിച്ചത്. മദ്യവുമായി എത്തിയ കാറിനെ തടയാന്‍ എക്‌സൈസ് ജീപ്പ് കുറുകെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്തു സംഘം കാര്‍ എക്‌സൈസ് ജീപ്പിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ദിവാകരന്‍, ജീപ്പ് ഡ്രൈവര്‍ ദിജിത്ത് എന്നിവർക്കും കാറിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റിരുന്നു. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇവിടെ നിന്നാണ് പ്രതി മുങ്ങിയത്. ...ഏഷ്യാവിഷൻ ന്യൂസ്

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

ഇമേജ്
മഞ്ചേശ്വരം(asiavisionnews.blogspot.com) : കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു. ഉപ്പള തുരുത്തി മലബാർ നഗറിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ അബൂബക്കർ ഇഷാൻ (19) ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യക്ക് 7.30 ഓടെ ഉപ്പള ഹിദായത്ത് നഗർ ഷേഖ് അഹമദ് റോഡ് ദേശിയ പാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിർവശത്ത് കൂടി വന്ന മാരുതി ബ്രെസ്സ കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് അപകട മരണം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. </div ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

ദേശീയപാത വികസനം: ജില്ലയിലെ ആദ്യ പാത തുറന്നത് തലപ്പാടിയിൽ

ഇമേജ്
അനീസ് ഉപ്പള മഞ്ചേശ്വരം (newsasiavision.blogspot.com): ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തനം നടക്കുന്ന മൂന്ന് റീച്ചുകളിലെ ആദ്യ പാത പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത് തലപ്പാടിയിൽ. തലപ്പാടി- തൂമിനാട് ദേശിയ പാതയാണ് തുറന്ന് കൊടുത്തത്. 890 മീറ്റർ ദൂരം വരുന്ന ഈ പാത എട്ട് മീറ്റർ വീതിയിലാണ് നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി രണ്ട് വീതം നാല് വരി പാതയാണ് ഇവിടെ സർവീസ് റോഡ് നിർമിക്കുന്നത്. ഇതിന്റെ പ്രവർത്തി നടന്നു വരുന്നു. മൂന്ന് വീതം രണ്ട് ഭാഗങ്ങളിലേക്കുമായി ആറു വരി പാതയാണ് പ്രധാന റോഡ്. ഇരു ഭാഗങ്ങളിലും റിട്ടൻ വാളുകൾ കെട്ടിയാണ് പ്രധാന റോഡ് നിർമിക്കുന്നത്. ഈ റോഡിന്റെ ഒരു ഭാഗമാണ് ഇപ്പോൾ തുറന്ന് കൊടുത്തത്. പ്രധാന റോഡുകൾ നിർമിക്കേണ്ട സ്ഥലത്ത് കൂടിയാണ് പഴയ ദേശിയ പാത ഉണ്ടായിരുന്നത്. ഇവിടെ നിർമാണം നടക്കണമെങ്കിൽ ഈ റോഡ് പൊളിക്കേണ്ട സാഹചര്യം ആണ് ഉണ്ടായിരുന്നത്. അതിനാലാണ് ആറു വരിയിൽ രണ്ട് വരി പൂർത്തിയാക്കിയ ഉടനെ ഇതു തുറന്ന് കൊടുത്തത്. ആറു വരിയുടെ രണ്ട് ഭാഗങ്ങളിലായാണ് സർവീസ് റോഡ് നിർമിക്കുന്നത്. മഴ: രണ്ടിടങ്ങളിൽ ടാറിങ് മാറ്റി വെച്ചു മഴ ആരംഭിച്ചതിനാൽ റോഡ് നിർമാണം പൂർത്തിയായ രണ്ടിടങ്ങ

ദേശീയപാത വികസനം: ടാറിങ് പ്രവർത്തികൾ നിർത്തി വെക്കും: പുതിയ റോഡുകൾ ഉടനെയില്ല

ഇമേജ്
അനീസ് ഉപ്പള മഞ്ചേശ്വരം (newsasiavision.blogspot.com): ദേശീയപാത വികസനത്തിന്റെ ഭാഗമായി കർണാടക അതിർത്തി കടന്ന കേരളത്തിന്റെ ഭാഗങ്ങളിൽ ടാറിങ് പ്രവർത്തികൾ തൽക്കാലം നിർത്തി വെക്കും. സംസ്ഥാനത്ത് കാലം തെറ്റിയുള്ള ശക്തമായ മഴ മൂലം നിർമാണം അന്തിമ ഘട്ടത്തിൽ എത്തിച്ചേർന്നതും ടാറിങ് മാത്രം ബാക്കിയുള്ളതുമായ വർക്കുകളാണ് നിർത്തി വെക്കുന്നത്. മഴയത്ത് ടാറിങ് പ്രവർത്തികൾ ചെയ്യുന്നത് ഗുണനിലവാരം ഇല്ലാതാക്കുമെന്നതിനാലാണ് ടാർ ചെയ്യുന്നത് നിർത്തി വെച്ചത്. പൈലിങ് വർക്കുകൾ അതിവേഗത്തിൽ:::: തലപ്പാടി-ചെങ്കള റീച്ചിൽ പുഴകളിൽ നിർമിക്കേണ്ട പാലങ്ങളുടെ അടിഭാഗങ്ങളിൽ ചെയ്യുന്ന പൈലിങ് വർക്കുകൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ഈ റീച്ചിൽ ആകെ 550 പൈലിംഗുകളാണ് വേണ്ടത്. ഇതിൽ 200 എണ്ണം പൂർത്തിയായിട്ടുണ്ട്. 40 ശതമാനം. മേയ് പൂർത്തിയാവുന്നതോടെ 50 ശതമാനം പൈലിങ് വർക്കുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിഗമനം. പൈലിങ് വർക്കുകൾ പൂർത്തിയായാൽ ഫില്ലറുകളും, ചെറിയ പാലം പണികളും കാലവർഷം തീരുന്നതോടെ പൂർത്തതിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഴക്കാലത്ത് കോണ്ക്രീറ്റ് വർക്കുകൾ ആണ് പ്രധാനമായും ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് നിർമാണ പ്രവർത്തനം നടത്തുന്ന ഊ