പോസ്റ്റുകള്‍

ഓഗസ്റ്റ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സാമൂഹ്യനീതിയുടെ രാഷ്‌ട്രീയമാണ്‌ രാജ്യമാഗ്രഹിക്കുന്നത്: അജ്മൽ ഇസ്മായിൽ

ഇമേജ്
ഉപ്പള (newsasiavision.blogspot.com): രാജ്യത്ത് സംഘ്പരിവാർ കോർപറേറ്റ് ഫാഷിസത്തെ പരാജയപ്പെടുത്തി ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ സാമൂഹിക ജാനാധിപത്യത്തിലധിഷ്ടിതമായ ആദർശരാഷ്‌ട്രീയത്തിന്‌ മാത്രമെ സാധ്യമാവുകയുള്ളുവെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മൽ ഇസ്മായിൽ പറഞ്ഞു. കള്ളപണത്തിന്റെയും ബ്ലാക്ക്മൈൽരാഷ്ട്രീയത്തിന്റെയും വാക്താക്കളാണ് രാജ്യം ഭരിക്കുന്നത്. കോവിഡ് പ്രതിരോധവമായി ബന്ധപ്പെട്ട് അശാസ്ത്രീയ നിയമങ്ങൾ ജനങ്ങൾക്കു മേൽ അടിച്ചേല്പിച്ചും, അന്യായമായി ഫൈൻ ഈടാക്കി കേരളജനതയെ കൊള്ള ചെയ്തും, ലോക്ഡൗണിൽ പട്ടിണി മാറ്റാൻ പുറത്തിറങ്ങിയ പാവം ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിട്ടും സംസ്ഥാനത്ത് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാർ ജനവിരുദ്ധ സർക്കാരായി അധപതിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രതിനിധി സഭ ഉപ്പളയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി,അൻസാർ ഹൊസങ്കടി,മുബാറക്ക് കടമ്പാർ,എൻ.അബ്ദുൽഹമീദ്,പി.കെ.ശബീർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി അഷ്റഫ് ബഡാജെ (പ്രസി) അൻസാർ ഗാന്ധിനഗർ,അലി ഷാമ (വൈ പ്രസി) മ

മഞ്ചേശ്വരം സപ്തഭാഷാ പഠന കേന്ദ്രത്തിൽ ഇനി നിയമപഠനം: കോഴ്സ് അടുത്തമാസം തുടങ്ങും

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ മഞ്ചേശ്വരത്ത് സപ്തഭാഷാപഠനകേന്ദ്രത്തിനുവേണ്ടി നിർമിച്ച കെട്ടിടത്തിൽ എൽഎൽ.എം. കോഴ്സ് അടുത്തമാസം തുടങ്ങും. സ്വാശ്രയ കോഴ്സായി തുടങ്ങാനാണ് ധാരണയായത്. ഗോവിന്ദ പൈ കോളേജിന് സമീപം സർവകലാശാലയുടെ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. 2016 ജനുവരി അവസാനത്തോടെ പ്രവർത്തനമാരംഭിക്കത്തക്കവിധത്തിൽ ദ്രുതഗതിയിലാണ് നിർമാണജോലികൾ നടത്തിയത്. മലയാളം, കന്നഡ, തുളു, കൊങ്കണി, ഉർദു, ബ്യാരി, മറാഠി ഭാഷകളിലെ കൃതികൾ, താളിയോലഗ്രന്ഥങ്ങൾ, മഹാകവി പി. കുഞ്ഞിരാമൻ നായർ, കുട്ടമത്ത്, വിദ്വാൻ പി. കേളു നായർ എന്നിവരുൾപ്പെടെയുള്ള മഹാൻമാരുടെ ഛായാചിത്രങ്ങൾ, കൃതികൾ, യക്ഷഗാനമുൾപ്പെടെയുള്ള കലാരൂപങ്ങളുടെ വേഷവിധാനങ്ങൾ, കോഴിപ്പോര്, പോത്തോട്ടം തുടങ്ങി ഏഴ് ഭാഷകളിലെ സംസ്കാരവും ആഘോഷനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചിത്രങ്ങൾ എന്നിവ പഠനകേന്ദ്രത്തിൽ ഒരുക്കുമെന്നാണ് നിർമാണഘട്ടത്തിൽ പറഞ്ഞിരുന്നത്. കൂടാതെ ഏഴു ഭാഷകളിലെയും സാംസ്കാരികപ്രവർത്തകരെ പങ്കെടുപ്പിച്ച് ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു. 1.42 കോടി രൂപ ചെലവിൽ ഏഴ് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങ

പ്രിയങ്ക മദ്യലഹരിയില്‍ ലൈംഗികമായി സമീപിച്ചു: ബോളിവുഡിനെ ഞെട്ടിച്ച് റിയയുടെ വെളിപ്പെടുത്തല്‍

ഇമേജ്
മുംബൈ (newsasiavision.blogspot.com): സുശാന്ത് സിംഗിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിയ ചക്രവര്‍ത്തി രംഗത്ത്. 2019 ഏപ്രിലില്‍ പ്രിയങ്ക ലൈംഗികമായി തന്നെ സമീപിച്ചുവെന്നാണ് റിയയുടെ ആരോപണം. റിയ പറഞ്ഞത് ഇങ്ങനെ: ”ഒരു പാര്‍ട്ടിക്കിടെ അമിതമായി മദ്യപിച്ച പ്രിയങ്ക പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാമെന്നു സുശാന്തിനെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷവും പ്രിയങ്കയും സുശാന്തും മദ്യപിച്ചു. രാവിലെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ താന്‍ കിടപ്പുമുറിയിലേക്കു പോയി. ഉറക്കത്തിനിടെ പെട്ടെന്ന് പ്രിയങ്ക തനിക്കൊപ്പം കിടക്കുന്നതായി തിരിച്ചറിഞ്ഞു. അവര്‍ ലൈംഗിക ഉദ്ദേശ്യത്തോടെയാണു പെരുമാറിയത്. ഞെട്ടിപ്പോയി. ഉടന്‍ തന്നെ അവരോട് മുറി വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ ആ വീട്ടില്‍നിന്നു പുറത്തുകടന്നു.” ഇക്കാര്യം സുശാന്തിനെ അറിയിച്ചെന്നും തുടര്‍ന്നു സുശാന്തും സഹോദരിയും തമ്മില്‍ ഇതേച്ചൊല്ലി കലഹിച്ചുവെന്നും റിയ പറഞ്ഞു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ്

ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികള്‍: നടിയുടെ വരുമാന മാര്‍​ഗം ആശ്ചര്യപ്പെടുത്തുന്നത്

ഇമേജ്
മുംബൈ (newsasiavision.blogspot.com): നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിയും സഹോദരി ഷമിത ഷെട്ടിയും നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അടുത്തിടെ ഷമിത ഷെട്ടയുടെ ബി​ഗ് ബോസ് ഷോയിലൂടെയുളള തിരിച്ചുവരവും ഏറെ ചര്‍ച്ചയായി. ഇതിനിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു കാര്യം നടിയുടെ വരുമാനവും അവരുടെ ചെലവുമാണ്. 2000ല്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് ഷമിത അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷേ പിന്നീട് ഷമിതയ്ക്ക് വലിയ ജനപ്രീതി നേടാനായില്ല. ഈ ചിത്രത്തിന് ശേഷം, മേരേ യാര്‍ കി ശാദി ഹേ, സാഥിയ, സഹര്‍ തുടങ്ങിയ ചില ചിത്രങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. ബിഗ് സ്ക്രീനില്‍ നിന്ന് വളരെക്കാലമായി ഷമിതയെ കാണാതായി. സീ 5 ന്റെ വെബ് സീരീസായ ബ്ലാക്ക് വിഡോയിലും ദി ടെനന്റിലും കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ടെങ്കിലും, ഇപ്പോള്‍ ഈ മേഖലയിലും വളരെ സജീവമല്ല. ഷമിത വളരെക്കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെങ്കിലും താരം സമ്ബാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ഒരു അഭിനയത്രിയെന്നതിലുപരി അവര്‍ ഒരു ഇന്റീരിയര്‍ ഡിസൈ

ഷിറിയ അണക്കെട്ട്‌ നവീകരിക്കാൻ 2.35 കോടി രൂപയുടെ ഭരണാനുമതി

ഇമേജ്
പുത്തിഗെ (newsasiavision.blogspot.com): ഷിറിയ അണക്കെട്ട്‌ നവീകരിക്കാൻ കാസർകോട്‌ വികസന പാക്കേജിൽ 2.35 കോടി രൂപയുടെ ഭരണാനുമതി. അണകെട്ടും കനാലും നവീകരിക്കാനാണ്‌ തുക ചെലവഴിക്കുക. പ്രകൃതി സൗന്ദര്യം കാണാനും കനാലിൽ കുളിക്കാനും നൂറുകണക്കിനാളുകൾ എത്തുന്നതിനാൽ ഇവർക്കുള്ള പ്രഥമിക സൗകര്യങ്ങളും ഒരുക്കും. ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പദ്ധതി പരിപാലിക്കാനായി ഓഫീസ്‌ തുറന്ന്‌ ജീവനക്കാരെ നിയോഗിക്കും. 14 കിലോ മീറ്റർ കനാൽ നവീകരിച്ച്‌ ഷിറിയ പുഴയുമായി അംഗടിമുഗർ പുഴയെ ബന്ധിപ്പിക്കും. നേരത്തെ വറ്റുന്ന അംഗടിമുഗർ പുഴയിൽ ജലസമൃധിയുണ്ടാകുന്നതോടെ പ്രദേശത്തെ നൂറു കണക്കിന്‌ കർഷകർക്ക്‌ വലിയ നീരുറവയാകും. വേനൽ കാലത്ത്‌ വറ്റുന്ന ജലസ്രോതസുകൾ നിറയും. പുത്തിഗെ പഞ്ചയത്ത്‌ പ്രസിഡന്റ്‌ ഡി സുബ്ബണ്ണ ആൽവയുടെ നേതൃത്വത്തിൽ ഭരണസമിതി നടത്തിയ നിരന്തര ഇടപെടലിലാണ്‌ ജില്ലയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്‌ സംരക്ഷിക്കുന്നത്‌. അണക്കെട്ടിലേക്കുള്ള റോഡ്‌ നിർമാണം അതിർത്തി നിർണയം പുർത്തിയാക്കിയ ശേഷം പരിഗണിക്കും. മഴക്കാലത്ത്‌ കർണാടക അതിർത്തിയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം സംഭരിച്ച്‌ പുത്തിഗെ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ക

ക്രൈസ്തവര്‍ക്കിടയിലെ ജനന നിരക്ക് കുറയുന്നതില്‍ ആശങ്കയെന്ന് കെ.സി.ബി.സി

ഇമേജ്
കോട്ടയം (newsasiavision.blogspot.com): ക്രൈസ്തവര്‍ക്കിടയില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കെ.സി.ബി.സി. ക്രൈസ്തവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നമാണിതെന്നും വിവിധ രൂപതകള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി വ്യക്തമാക്കി. ദീപിക പത്രത്തില്‍ മനുഷ്യന്‍റെ മഹത്വം എന്ന പേരില്‍ വന്ന ലേഖനത്തിലാണ് കെ.സി.ബി.സി ഇക്കാര്യം വ്യക്തമാക്കിയത്. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യ ജീവന് ആദരിക്കപ്പെടണം എന്നാണ് സഭയുടെ ധാര്‍മിക നിലപാട്. വികസന നയങ്ങളിലെ വൈകല്യങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിസന്ധി തടയാന്‍ ജനസംഖ്യ നിയന്ത്രണം പരിഹാരമല്ല. വികസിത രാജ്യങ്ങളടക്കം ഇതില്‍ നിന്നും മാറി ചിന്തിച്ചു തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ക്കിടയിലെ ജനന നിരക്ക് കുറയുകയാണ്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 1950ല്‍ 24.6 ശതമാനമായിരുന്ന ക്രൈസ്തവര്‍, 17.2 ശതമാനമായി കുറഞ്ഞു. ജനനിരക്ക് 1.8 ശതമാനം മാത്രമാണെന്നാണ് കെ.സി.ബി.സി പറയുന്നത്. വിവിധ രൂപതകള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്ബത്തിക സഹായം നല്കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി ചൂണ്ടിക്കാട്

ന്യൂസിലാന്‍ഡ്​ ക്രിക്കറ്റര്‍ ക്രിസ്​ കെയിന്‍സ്​ അതീവ ഗുരുതരാവസ്ഥയില്‍

ഇമേജ്
കാന്‍ബറ (newsasiavision.blogspot.com): ന്യൂസിലാന്‍ഡ്​ മുന്‍ ക്രിക്കറ്റ്​ താരം ക്രിസ്​ കെയിന്‍സ്​ ആസ്​ട്രേലിയയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെന്ന്​ റിപ്പോര്‍ട്ട്​. താരത്തിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ്​ വിവരം. ആസ്​ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ വെച്ച്‌​​ കെയിന്‍സ്​ കുഴഞ്ഞുവീഴുകയായിരുന്നു​. താരത്തെ സിഡ്​നി​യിലെ സ്​പെഷ്യല്‍ ആ​ശുപത്രിയിലേക്ക്​ ഉടന്‍മാറ്റുമെന്ന്​ ന്യൂസിലാന്‍ഡ്​ ഹെറാള്‍ഡ്​ റിപ്പോര്‍ട്ട്​ ചെയ്​തു. ശസ്​ത്രക്രിയയോടും അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണ്​ വിവരം. ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ആള്‍റൗണ്ടര്‍മാരിലൊരാളായി എണ്ണപ്പെടുന്ന കെയിന്‍സ്​ 215 ഏകദിനങ്ങളിലും 62 ടെസ്റ്റുകളിലും ന്യൂസിലാന്‍ഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്​. 2006ലാണ്​ കെയിന്‍സ്​ വിരമിച്ചത്​. തുടര്‍ന്ന്​ ഇന്ത്യന്‍ ക്രിക്കറ്റ്​ ലീഗില്‍ കളിച്ച കെയിന്‍സ്​ വാതുവെപ്പ്​ വി​വാദത്തില്‍ അകപ്പെട്ടിരുന്നു. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ട കെയിന്‍സ്​ ബസ്​ ക്ലീനിങ്​ ജോലി​െചയ്യുന്ന വാര്‍ത്തകള്‍ പുറത്ത്​ വന്നിരുന്നു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ച

തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com):തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. ആഢംബര കാറില്‍ കുടുംബത്തോടൊപ്പം പണം കൊണ്ടുവരികയായിരുന്ന കുമ്പഡാജെ സ്വദേശി ശിഹാബുദ്ദീ (28) നില്‍ നിന്നാണ് പൊലീസ് പണം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെയും മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കുഴല്‍ പണം പിടികൂടിയത്. 27.46 ലക്ഷം രൂപയാണ് കാറില്‍ നിന്നും പിടികൂടിയത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഭാര്യയെ ഒപ്പം കൂട്ടിയാണ് ആഡംബര വാഹനത്തില്‍ കുഴല്‍ പണം കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ ഡി വൈ എസ് പിക്കൊപ്പം സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പൊലീസും ഉണ്ടായിരുന്നു. പിടികൂടിയ പണവുമായി പോലീസ് ഉദ്യോഗസ്ഥരും പ്രതിയും.

ഇറാനെ ആക്രമിക്കാന്‍ സൈന്യം തയ്യാറെന്ന് ഇസ്രായേല്‍: പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിലേലേക്കെന്ന് സൂചന

ഇമേജ്
തെല്‍ അവീവ് (newsasiavision.blogspot.com): ഒമാന്‍ തീരത്ത് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ടാങ്കറിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ കടുത്ത പ്രകോപനവുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്. ആഗോള-പ്രാദേശിക പ്രശ്‌നമാണ് ഇറാനെന്നും അവരെ ആക്രമിക്കാന്‍ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്നും പ്രഖ്യാപിച്ച്‌ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്. ഇസ്രായേല്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള മെര്‍സര്‍ സ്ട്രീറ്റ് എന്ന കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിന് 'ശക്തമായ തെളിവുകള്‍' നല്‍കിയതായി വിശദാശങ്ങള്‍ നല്‍കാതെ ഇസ്രായേല്‍ ആരോപിച്ചു. ബ്രിട്ടീഷ്, റോമേനിയന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ യുഎസും ബ്രിട്ടനും ഇറാനെ കുറ്റപ്പെടുത്തുകയും തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ ഇറാന്‍, മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങളെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഒരു പ്രാദേശിക മാധ്യമ വെബ്‌സൈറ്റില്‍ പ്രക്ഷേപ

ഉപ്പള-പാറക്കട്ട തീരദേശ റോഡ് കടലെടുത്തു: ഒറ്റപ്പെട്ട് മൂന്ന് ഗ്രാമങ്ങൾ

ഇമേജ്
ഉപ്പള (newsasiavision.blogspot.com): കടലാക്രമണത്തെ തുടർന്ന് ഉപ്പള-പാറക്കട്ട തീരദേശ റോഡ് കടലെടുത്തു. വ്യാഴാഴ്ച രാവിലെയാണ് റോഡ് തകർന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കടലാക്രമണം നടന്നു വരികയാണ്. ഇതുമൂലം ശാരദനഗർ, ഹനുമാൻ നഗർ, പാറക്കട്ട എന്നീ തീരദേശ ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. നൂറു മീറ്റർ പരിധിയിലെ റോഡ് പൂർണമായും ഒലിച്ചു പോയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കടലാക്രമണത്തെ തുടർന്ന് പൂർണമായും തകർന്ന ഈ റോഡ് ജില്ലാ കളക്ടർ നേരിട്ട് ഇടപ്പെട്ട് മൂന്ന് മാസം മുമ്പാണ് ഗതാഗത യോഗ്യമാക്കിയത്. ഇത്തവണത്തെ മഴക്കാലം ആരംഭിച്ചതോടെ കടലാക്രമണം രൂക്ഷമാവുകയും റോഡ് ഒലിച്ചു പോവുകയും ചെയ്തതോടെ വീണ്ടും ഈ ഗ്രാമവാസികൾ ഗതാഗത സൗകര്യം ഇല്ലാതെ പുറം ലോകവുമായി ഒറ്റപ്പെടാൻ നിർബന്ധിതരായി. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

ഉപ്പളയിലെ ഗോരക്ഷാ ഗുണ്ടാ ആക്രമണം: അന്വേഷണം ഐ. ജിക്ക്

ഇമേജ്
മഞ്ചേശ്വരം: വളർത്താൻ വേണ്ടി വിലക്ക് വാങ്ങിയ പശുവിനെയും പശുകുട്ടിയെയും വീട്ടിലേക്ക് കൊണ്ടു പോകാൻ എത്തിയ ഓട്ടോ റിക്ഷ കല്ലിട്ട് തകർത്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ച കാര്യത്തിൽ അന്വേഷണം നടത്താൻ ഐ. ജിയെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ഉപ്പള പ്രതാപ് നഗറിലാണ് സംഭവം. സിപിഎം സോങ്കാൽ ബ്രാഞ്ച് സെക്രട്ടറിയും പ്രതാപ് നഗർ സ്വദേശിയുമായ ഹാരിസ് (31) തന്റെ ഓട്ടോയിൽ പശു വാങ്ങി തിരിച്ചു വരുന്നതിനിടയിലാണ് നിർത്തിയിട്ട ഓട്ടോ കല്ലിട്ട് തകർത്തത്. അക്രമ സംഭവത്തിൽ കുമ്പള പൊലീസിൽ ഹാരിസ് പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പരാതി പിൻവലിക്കണമെന്നും, നഷ്ടപരിഹാരം താൻ നേരിട്ട് ഇടപ്പെട്ട് തരാമെന്നും വാഗ്ദാനം നൽകി കുമ്പള സിഐ പ്രമോദ് തന്നിൽ സമ്മർദ്ധം ചെലുത്തുന്നതായി ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറുകയും ചെയ്തു. ഇതേ തുടർന്നാണ് സംഭവത്തിൽ പൊലീസിന്റെ വീഴ്ച അന്വേഷിച്ചു അടിയന്തിര റിപ്പോർട്ട് നൽകാൻ ഐ. ജിയോട് ഡിജിപി ഉത്തരവ് നൽകുകയായിരുന്നു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ

തലപ്പാടി അതിർത്തി ശാന്തമാകുന്നു: ഗുരുതര രോഗമുള്ളവർക്ക് ഇളവ്

ഇമേജ്
  തലപ്പാടി അതിർത്തി ശാന്തമാകുന്നു: ഗുരുതര രോഗമുള്ളവർക്ക് ഇളവ് തലപ്പാടി അതി ർ ത്തിൽ പരിശോധന നടത്തുന്ന കർണാടക പൊലീസ് അനീസ് ഉപ്പള മഞ്ചേശ്വരം: 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് റിപ്പോർട്ട് ഉള്ളവർക്ക് മാത്രം അതിർത്തി കടക്കാൻ അനുവദിക്കൂ എന്ന കർണാടക സർക്കാർ നിലപാടിനെതിരെ രണ്ട് ദിവസമായി തലപ്പാടി അതിർത്തിയിൽ ഉണ്ടായിരുന്ന സംഘർഷാവസ്ഥ ഒഴിഞ്ഞു. സംസ്ഥാന അതിർത്തി അടക്കുന്നത് കേന്ദ്രസർക്കാർ, സുപ്രീം കോടതി എന്നിവരുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവിധ സംഘടനകളുടെ നേത്രത്വത്തിൽ സമരം ആരംഭിച്ചിരുന്നു. സമരം നേരിടാൻ എഡിജിപിയുടെ നേത്രത്വത്തിൽ വൻ സുരക്ഷാ സംവിധാനമാണ് കർണാടക സർക്കാർ ഒരുക്കിയിരുന്നത്. ഇതിനു പുറമെ പ്രതിഷേധം സംഘടിപ്പിച്ചവർക്ക് നേരെ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതും പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ സമരക്കാർക്ക് പ്രേരണയായതയാണ് നിഗമനം. അതേ സമയം, കര്ണാടകയിലേക്ക് പോകുന്നവരിൽ ഗുരുതര രോഗമുള്ളവർക്ക് നെഗറ്റീവ് റിപ്പോർട്ട് നിര്ബന്ധമില്ലെന്ന്‌അധികൃതർ അറിയിച്ചു. നേരത്തെ ആംബുലൻസുകളിൽ പോകുന്ന രോഗികളെ മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ.  സ്വകാര്യ വാഹനങ്ങളിൽ പോകുന്ന ഗ