പോസ്റ്റുകള്‍

2025 ൽ അമേരിക്ക-ചൈന യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ വ്യോമസേന ജനറൽ

ഇമേജ്
പാരീസ് (newsasiavision.blogspot.com): 2025 നുള്ളിൽ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് വെളിപെടുത്തി അമേരിക്കൻ വ്യോമസേന ജനറൽ മൈക്ക് മിനിഹൻ. യു എസ് എയർ മൊബിലിറ്റി കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് തന്റെ നിരീക്ഷണം വ്യോമസേന ജനറൽ വ്യക്തമാക്കിയത്. എന്നാൽ ജനറൽ മൈക്ക് മിനിഹന്റെ വെളിപ്പെടുത്തൽ പെന്റഗൺ സ്ഥിരീകരിക്കാൻ തയ്യാറാകുന്നില്ല. മിനിഹൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കും പറഞ്ഞത് എന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് വിഷയത്തിൽ പ്രതികരിച്ചത്. 2024ൽ തായ് വാനിൽ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാതിരിക്കാൻ ആവശ്യമെങ്കിൽ ഇടപെടുമെന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിച്ചാൽ അത് സംഘർഷത്തിലേക്ക് വഴിമാറും. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അത് അമേരിക്കയും ചൈനയും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിന് കാരണമാകും എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തായ് വാൻ തങ്ങളുടെ പ്രദേശമാണെന്ന് ആവർത്തിച്ച് ചൈന അവിടെ കടന്നുകയറ്റങ്ങൾ തുടരുന്ന് എന്നാരോപിച്ച് അമേരിക്ക ഇപ്പോഴേ രംഗത്തുണ്ട്.ഇതിൻ്റെ പശ്ചാത്തത്തിൽ സാഹചര

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി മെസി

ഇമേജ്
മിയാമി (newsasiavision.blogspot.com): അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലിയോണൽ മെസി ഉടൻ വിരമിക്കുമെന്ന് സൂചന. അർജൻ്റീനൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെസി തന്നെയാണ് വിരമിക്കൽ സൂചന നൽകിയത്. എന്നാൽ വിരമിക്കുന്നത് എപ്പോഴെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മെസി വ്യക്തമാക്കി. ഫുട്ബോളിൽ താൻ എല്ലാം നേടിക്കഴിഞ്ഞു. കുറച്ചുകാലമായി പൂർണ്ണമായി കളി ആസ്വദിക്കാൻ കഴിയുന്നില്ല. ദേശീയ ടീമിൽ വളരെ പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. എല്ലാം മറികടന്ന് കോപ്പ അമേരിക്കയിലും ലോകകപ്പിലും വിജയിക്കാനായി. വിരമിക്കാനുള്ള സമയം ദൈവം തനിക്ക് വെളിപ്പെടുത്തുമെന്നും മെസി പറഞ്ഞു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

ഏക സിവിൽകോഡ്: ലീഗിനെ കാത്തുനിൽക്കാതെ മുസ്ലിം സാമുദായിക സംഘടനകൾ മുന്നോട്ട്

ഇമേജ്
കോഴിക്കോട്: (newsasiavision.blogspot.com): ഏകീകൃത വ്യക്തിനിയമത്തിനെതിരെ മുസ്ലിം ലീഗിനെ കാത്തുനിൽക്കാതെ സാമുദായിക സംഘടനകൾ. മുസ്ലിം ലീഗ് സിപിഐഎം സെമിനാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് മുസ്ലിം ലീഗിൽ പ്രതീക്ഷ വെയ്ക്കാതെ സാമുദായിക സംഘടനകൾ നിയമപരമായും മുന്നോട്ടു പോകുന്നത്. സമസ്തയുടെ ഇരുവിഭാഗങ്ങളും ആശങ്കയറിയിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമമന്ത്രി, നിയമകമ്മീഷന്‍ എന്നിവര്‍ക്ക് കത്തു നൽകി. ഇ കെ വിഭാഗം സമസ്തയുടെ ചരിത്രത്തിലാദ്യമായാണ് മുസ്ലിം ലീഗിനെ ഇടനിലക്കാരാക്കാതെ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ ആവശ്യം. കോൺഗ്രസ്സിന് ദേശീയ തലത്തിൽ സമര പരിപാടികളില്ലാത്തത് സാമുദായിക സംഘടനകളിൽ സംശയം വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റിലും മുത്തലാഖ് വിഷയത്തിലെന്നപോലെ കോൺഗ്രസും മുസ്ലിം ലീഗും പ്രശ്നം ഗൗരവമായെടുക്കില്ലെന്നും സാമുദായിക സംഘടനകൾ കരുതുന്നു. സിപിഐഎം സെമിനാറിൽ സമസ്ത ഇ കെ വിഭാഗം, എ പി വിഭാഗം, മുജാഹിദ് വിഭാഗങ്ങളായ കേരള നദ് വതുൽ മുജാഹിദീൻ, വിസ്ഡം, മർകസുദ്ദഅവ തുടങ്ങിയ സംഘടകനകൾ പങ്കെടുക്

ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

ഇമേജ്
ചെന്നൈ (newsasiavision.blogspot.com): ജനങ്ങളെ ആകര്‍ഷിക്കാന്‍ പലതരം ഓഫറുകള്‍ കടയുടമകള്‍ മുന്നോട്ടുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു ഓഫര്‍ മുന്നോട്ടുവെച്ച ഒരു കട ഉദ്ഘാടന ദിവസം തന്നെ കളക്ടര്‍ പൂട്ടിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് സംഭവം നടന്നത്. പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി കടയുകമ ബിരിയാണി ഓഫര്‍ വെയ്ക്കുകയായിരുന്നു. ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം നല്‍കിയത്. ഇത് നാട്ടുകാര്‍ ഏറ്റെടുത്തു. കേട്ടവര്‍ മുഴുവന്‍ കടയിലേക്ക് ഓടിയെത്തി. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. ഇതിനിടെ കളക്ടറും അവിടേയ്‌ക്കെത്തി. കളക്ടറുടെ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ സീന്‍ ‘കോണ്‍ട്ര’യായി. ഇത് ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ ജനങ്ങളെ വെയിലത്ത് നിര്‍ത്തിയതിന് കടയുടമയെ ശകാരിച്ചു. ഇതിന് പിന്നാലെ കടയ്ക്ക് നഗരസഭയുടെ ലൈസന്‍സില്ലെന്ന വിവരം പുറത്തുവന്നു. ഇതോടെ കട പൂട്ടാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളു

ജില്ലാ കമ്മിറ്റിയിൽ തീരുമാനമായില്ല: മംഗൽപാടി വിവാദം സംസ്ഥാന കമ്മിറ്റിയിലേക്ക്

ഇമേജ്
ഉപ്പള (newsasiavision.blogspot.com): മാലിന്യ ഫണ്ട് വിവാദത്തെ തുടർന്ന് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിറിനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെയും, പാർട്ടി പ്രാദേശിക നേത്രത്വത്തിന്റെയും തീരുമാനം ചർച്ച ചെയ്യാൻ വിളിച്ച ജില്ലാ കമ്മിറ്റി യോഗം തീരുമാനം ആവാതെ പിരിഞ്ഞു. പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി മണ്ഡലം- ജില്ലാ കമ്മിറ്റികൾക്ക് ശിപാർശ നൽകുകയും, സ്ഥാനം രാജി വെക്കാൻ പഞ്ചായത്ത് കമ്മിറ്റി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാതെ വന്നതോടെ മുസ്ലിം ലീഗ് അംഗങ്ങൾ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയെ ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചു വിടുകയും പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 30ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ജില്ലാ കമ്മിറ്റി ഇടപെട്ട് പ്രസിഡന്റിന് നിന്നും രാജി കത്ത് വാങ്ങിയതായി നേത്രത്വം പ്രാദേശിക ഭാരവാഹികളെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അവിശ്വാസ പ്രമേയത്തിൽ നിന്നും അംഗങ്ങൾ

മംഗൽപാടി പഞ്ചായത്തിൽ ഭരണ സ്തംഭനം പൂർണം

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം വന്നതോടെ മംഗൽപാടി പഞ്ചായത്തിൽ ഭരണസ്തംഭനം പൂർണമായി. ഇതോടെ ഇതോടെ ദിവസവും പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങൾ ഓഫിസ് കയറി ഇറങ്ങുന്നത് പതിവായി. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഭരണസമിതിയിൽ ഉടലെടുത്ത അഴിമതി ആരോപണത്തെ തുടർന്ന് പ്രസിഡന്റും പാർട്ടിയും രണ്ട് തട്ടിലായതോടെയാണ് ഭരണസ്തംഭനത്തിന് തുടക്കമായത്. ഇതേ തുടർന്ന് പ്രസിഡന്റ് രാജി വെക്കാൻ പാർട്ടി നിർദ്ദേശം നൽകിയെങ്കിലും ഇതിന് തയ്യാറാവാതെ പ്രസിഡന്റ് പ്രസവാവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ പാർലിമെന്ററി നേതാവിനെ മുസ്ലിം ലീഗ് നേത്രത്വം നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ ബോർഡ് മീറ്റിംഗ് ചേരുന്നത് അനിശ്ചിതമായി നീണ്ടു പോവുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞാണ് കഴിഞ്ഞ ആഴ്ച ബോർഡ് മീറ്റിംഗ് ചേരാൻ നിര്ബന്ധിതമായത്. എന്നാൽ ഈ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചില്ല. ഇതിന് പിന്നാലെ സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റ ഉത്തരവ് കൂടി വന്നതോടെ ഈ പഞ്ചായത്തിലെ പ്രധാന ഉദ്യോഗസ്ഥർക്കെല്ലാം കൂട്ട സ്ഥലം മാറ്റമാണ് ലഭിച്ചത്. ഇതോടെ ഭരണം പൂർണമായും സ്തംഭിക്കുന്ന സ്ഥ

കൈക്കമ്പ ഫ്ളാറ്റിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): കൈക്കമ്പയിലെ കെ.ജി.എൻ അപാർട്മെന്റിന്റെ ഭാഗമായുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവ്. തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.എസ് ഗോപിനാഥൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മംഗൽപാടി പഞ്ചായത്ത് അനധികൃത ഭാഗങ്ങൾ പൊളിച്ചു നീക്കാൻ നടപടികൾ ആരംഭിച്ചു. ഉത്തരവിന്റെ ഭാഗമായി ഈ സമുച്ചയത്തിലെ 38 ഫ്ലാറ്റുകളിൽ വ്യാഴാഴ്ച പഞ്ചായത്ത് ഉദ്യോഗസ്ഥർ എത്തി നോട്ടീസ് പതിച്ചു. ഫ്ലാറ്റ് സമുച്ചയം പണിതത് കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണെന്ന പൊതു പ്രവർത്തകൻ മഹമൂദ് കൈക്കമ്പയുടെ പരാതി പ്രകാരം ഓംബുഡ്സ്മാൻ പഞ്ചായത്തിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അസി.എൻജിനീയർ നടത്തിയ പരിശോധനയിൽ മതിയായ സെഡ് ബാക്ക് ഇല്ലെന്നും, പാർക്കിങ്, അഗ്നി രക്ഷ സംവിധാനം എന്നിവ ഇല്ലെന്നും കണ്ടെത്തിയിരുന്നു. കെ.ജി.എൻ അപാർട്മെന്റിൽ പ്രവർത്തിക്കുന്ന 38 ഫ്ലാറ്റുകളിലുളെയും അനധികൃത നിർമാണം രണ്ട് ആഴ്ചക്കകം പൊളിച്ചു നീക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിലും പഞ്ചായത്ത് നേരിട്ട് പൊളിക്കുകയും ചെലവ് ഉടമകളിൽ നിന്നും ഈടാക്കാനുമാണ് തീരുമാനം. പഞ്ചായത്ത്

കാരി എ.കെ.ജി കോണ്ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

ഇമേജ്
ചെറുവത്തൂർ (newsasiavision.blogspot.com): ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട കാരി എ.കെ.ജി കോണ്ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സി വി പ്രമീള റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആശ. സി അധ്യക്ഷത വഹിച്ചു. എം രാമചന്ദ്രൻ, ഒ വി നാരായണൻ, ബ്ലോക്ക് മെമ്പർ സുനിത, കെ ഭാസ്കരൻ, രാജൻ പി വി, എന്നിവർ സംസാരിച്ചു. ശരത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. യു ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 200 മീറ്റർ റോഡാണ് നിർമിച്ചത്. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

ചരിത്രമെഴുതി മണ്ണംകുഴി: 48 മണിക്കൂറിൽ പിരിച്ചത് 14 ലക്ഷം

ഇമേജ്
ഉപ്പള (newsasiavision.blogspot.com): ജീവകാരുണ്യ പ്രവർത്തനത്തിൽ നാട്ടിലെ ഐക്യം വീണ്ടും തെളിയിച്ച് മണ്ണംകുഴി. നിർധന രോഗികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഒരു കൈ സഹായം എന്ന നിലയിൽ ഉപ്പള പ്രദേശത്തുക്കാർക്ക് പ്രയോജനം ലക്ഷ്യമാക്കി ഇറക്കുന്ന ആംബുലൻസ് എന്ന ഉദ്യമനത്തിന് നാട് ഒന്നിച്ചു കൈകോർത്തപ്പോൾ 48 മണിക്കൂറിൽ പിരിച്ചെടുത്തത് 13. 65 ലക്ഷം രൂപ. ഒരു മാസം മുമ്പ് മരണപ്പെട്ട പൗര പ്രമുഖനും ജീവകാരുന്ന പ്രവർത്തകനുമായ ലണ്ടൻ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം നാട്ടുകാർ ചേർന്ന് ആംബുലൻസ് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. മണ്ണംകുഴിയൻസ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേത്രത്വത്തിൽ ആണ് ഫണ്ട് പിരിവ് നടത്തിയത്. മണ്ണംകുഴി നിവാസികളായ നാട്ടുകാരിൽ നിന്നും മാത്രമാണ് 2 ദിവസത്തിൽ ഇത്രയും തുക പിരിച്ചത്. പണമില്ലാതെ ചികിത്സ നേടാൻ പറ്റാത്തവർക്കും, നിരവധി രോഗികൾക്കും ആശ്രയമാണ് മണ്ണംകുഴിയൻസ് എന്ന ഈ വാട്‌സ്ആപ്പ് കൂട്ടായ്മ. കഴിഞ്ഞ കുറെ വർഷമായി നൂറോളം കുടുംബങ്ങൾക്ക് മാസത്തിൽ മുടങ്ങാതെ നിശ്ചിത തുക നൽകിയും വരുന്നുണ്ട് ഈ കൂട്ടായ്മ. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ച

നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഇബ്രാഹിം-സഫിയ ദമ്പതികളുടെ മകനും മംഗൽപാടി ഹയർസെക്കന്ററി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഇശാം (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഹൊസങ്കടി പഴയ ചെക്ക് പോസ്റ്റിന് സമീപം ദേശിയ പാതയിലാണ് അപകടം. സ്‌കൂട്ടർ ഡ്രൈവ് ചെയ്തു പോകുന്നതിനിടയിൽ നിയന്ത്രണം വിട്ടു സമീപത്തെ ഡിവൈഡറിൽ തല ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റു മോർട്ടത്തിനായി മംഗളൂരു വെൻലോക്ക് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് ശനിയാഴ്ച രാവിലെ പെരിങ്കടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, സമ്മാസ് ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

കരാറുകാർ ഐക്യദാർഢ്യ സദസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 26,27 തീയതികളിൽ നടത്തുന്ന നിരാഹാര സത്യഗ്രഹവും, സെക്രട്ടറിയേറ്റ് മാർച്ചിനും അനുഭാവം പ്രകടിപ്പിച്ചു കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഐക്യദാർഢ്യ സദസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. യൂത്ത് വിങ് മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് അനീസ് ടിംബർ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാസിർ ഇടിയ അധ്യക്ഷത വഹിച്ചു. അപ്പോളോ ഉമ്മർ, അബ്ദുൽ റഹ്‌മാൻ അടുക്ക, ഫാറൂഖ് അമ്പാർ, ലത്തീഫ് പത്വാടി, സമീർ ഹൊസങ്കടി, ഷാഹിൽ ഉദ്യാവർ, ഖലീൽ ഷിറിയ എന്നിവർ സംസാരിച്ചു. ആരിഫ് മച്ചംപാടി സ്വാഗതവും ചെമ്മി പഞ്ചാര നന്ദിയും പറഞ്ഞു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

ഫിഫ റാങ്കിങ് ആദ്യ മൂന്നില്‍ നിന്ന് ഫ്രാന്‍സ് പുറത്ത്: അര്‍ജന്റീനയ്ക്ക് നേട്ടം

ഇമേജ്
സൂറിച്ച് (newsasiavision.blogspot.com): അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയാ ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരും നിലവിലെ യുവേഫ നേഷന്‍സ് ലീഗ് കിരീടജേതാക്കളുമായ ഫ്രാന്‍സിന് തിരിച്ചടി. മൂന്നാം റാങ്കിലുണ്ടായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. നേഷന്‍സ് ലീഗിലെ മോശം ഫോമാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. എന്നാല്‍ സമീപകാലത്തായി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അര്‍ജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലേക്ക് കുതിച്ചു. ഈയിടെ അവസാനിച്ച ഫൈനലിസിമ പോരാട്ടത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന കിരീടം നേടിയിരുന്നു. തുടര്‍ച്ചയായി 33 മത്സരങ്ങള്‍ തോല്‍ക്കാതെ അര്‍ജന്റീന കുതിപ്പ് തുടരുകയാണ്. ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബെല്‍ജിയമാണ് രണ്ടാമത്. ഏപ്രില്‍ ഏഴുമുതല്‍ ജൂണ്‍ 14 വരെയുളള ദിവസങ്ങളില്‍ നടന്ന 300 മത്സരങ്ങളുടെ ഫലം ഉള്‍പ്പെടുത്തിയാണ് ഫിറ പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്. 1838 പോയന്റ് നേടിയാണ് ബ്രസീല്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ബെല്‍ജിയത്തിന് 1822 പോയന്റും അര്‍ജന്റീനയ്ക്ക് 1784 പോയന്റുമാണുള്ളത്. ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ഹോളണ്ട്, പോര്‍ച്ചുഗ

ഉപ്പളയിൽ ഫ്ലാറ്റിന് മുന്നിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു: പരാതിയുമായി വീട്ടമ്മ

ഇമേജ്
ഉപ്പള (newsasiavision.blogspot.com): സ്ത്രീകൾ ഫ്ലാറ്റിന് പുറത്ത് ഇറങ്ങുന്ന ദൃശ്യം രഹസ്യ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ. ഉപ്പളയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ കൊടിയമ്മ സ്വദേശിയെ മഞ്ചേശ്വരം പോലീസ് വിളിച്ചു വരുത്തി ക്യാമറ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. മുപ്പതോളം ഫ്ലാറ്റുകളുള്ള കെട്ടിടത്തിൽ ഏറ്റവും മുകളിലത്തെ നിലയിൽ മാത്രമായി ഒരു പ്രത്യേക സ്ഥലത്തേക്ക് തിരിച് ബെഡ്‌റൂം, ഹാൾ, ബാൽകണി എന്നീ സ്ഥലങ്ങൾ കാണുന്ന രീതിയിലാണ് നാലോളം രഹസ്യ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് പോലീസ് ഇയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. എന്നാൽ പോലീസിന്റെ നിർദേശം നടപ്പിലാക്കാൻ ഇദ്ദേഹം തയ്യാറായിട്ടില്ല . ഇത് കാരണം പെൺകുട്ടികളും, മുതിർന്നവരും ഫ്ലാറ്റിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. രഹസ്യ ക്യാമറയിൽ ഇയാൾ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് വീട്ടമ്മ നീതി തേടി പോലീസിനെ സമീപിച്ചത്. പോലീസ് നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വീട്ടമ്മ മുന്നറിയി

ഉപ്പളയിലെ എക്‌സൈസ് ജീപ്പ് അപകടം: ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവ് അറസ്റ്റില്‍

ഇമേജ്
ഉപ്പള (newsasiavision.blogspot.com): എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. ബന്തിയോട് മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് രാത്രി 11 മണിയോടെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പള സോങ്കാലില്‍ പരിശോധന നടത്തുന്നതിനിടെയാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ എക്‌സൈസ് ജീപ്പില്‍ ഇടിച്ചത്. മദ്യവുമായി എത്തിയ കാറിനെ തടയാന്‍ എക്‌സൈസ് ജീപ്പ് കുറുകെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്തു സംഘം കാര്‍ എക്‌സൈസ് ജീപ്പിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ദിവാകരന്‍, ജീപ്പ് ഡ്രൈവര്‍ ദിജിത്ത് എന്നിവർക്കും കാറിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റിരുന്നു. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇവിടെ നിന്നാണ് പ്രതി മുങ്ങിയത്. ...ഏഷ്യാവിഷൻ ന്യൂസ്

ഉപ്പളയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

ഇമേജ്
മഞ്ചേശ്വരം(asiavisionnews.blogspot.com) : കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു. ഉപ്പള തുരുത്തി മലബാർ നഗറിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ അബൂബക്കർ ഇഷാൻ (19) ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യക്ക് 7.30 ഓടെ ഉപ്പള ഹിദായത്ത് നഗർ ഷേഖ് അഹമദ് റോഡ് ദേശിയ പാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിർവശത്ത് കൂടി വന്ന മാരുതി ബ്രെസ്സ കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് അപകട മരണം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. </div ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

ദേശീയപാത വികസനം: ജില്ലയിലെ ആദ്യ പാത തുറന്നത് തലപ്പാടിയിൽ

ഇമേജ്
അനീസ് ഉപ്പള മഞ്ചേശ്വരം (newsasiavision.blogspot.com): ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തനം നടക്കുന്ന മൂന്ന് റീച്ചുകളിലെ ആദ്യ പാത പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത് തലപ്പാടിയിൽ. തലപ്പാടി- തൂമിനാട് ദേശിയ പാതയാണ് തുറന്ന് കൊടുത്തത്. 890 മീറ്റർ ദൂരം വരുന്ന ഈ പാത എട്ട് മീറ്റർ വീതിയിലാണ് നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി രണ്ട് വീതം നാല് വരി പാതയാണ് ഇവിടെ സർവീസ് റോഡ് നിർമിക്കുന്നത്. ഇതിന്റെ പ്രവർത്തി നടന്നു വരുന്നു. മൂന്ന് വീതം രണ്ട് ഭാഗങ്ങളിലേക്കുമായി ആറു വരി പാതയാണ് പ്രധാന റോഡ്. ഇരു ഭാഗങ്ങളിലും റിട്ടൻ വാളുകൾ കെട്ടിയാണ് പ്രധാന റോഡ് നിർമിക്കുന്നത്. ഈ റോഡിന്റെ ഒരു ഭാഗമാണ് ഇപ്പോൾ തുറന്ന് കൊടുത്തത്. പ്രധാന റോഡുകൾ നിർമിക്കേണ്ട സ്ഥലത്ത് കൂടിയാണ് പഴയ ദേശിയ പാത ഉണ്ടായിരുന്നത്. ഇവിടെ നിർമാണം നടക്കണമെങ്കിൽ ഈ റോഡ് പൊളിക്കേണ്ട സാഹചര്യം ആണ് ഉണ്ടായിരുന്നത്. അതിനാലാണ് ആറു വരിയിൽ രണ്ട് വരി പൂർത്തിയാക്കിയ ഉടനെ ഇതു തുറന്ന് കൊടുത്തത്. ആറു വരിയുടെ രണ്ട് ഭാഗങ്ങളിലായാണ് സർവീസ് റോഡ് നിർമിക്കുന്നത്. മഴ: രണ്ടിടങ്ങളിൽ ടാറിങ് മാറ്റി വെച്ചു മഴ ആരംഭിച്ചതിനാൽ റോഡ് നിർമാണം പൂർത്തിയായ രണ്ടിടങ്ങ

ദേശീയപാത വികസനം: ടാറിങ് പ്രവർത്തികൾ നിർത്തി വെക്കും: പുതിയ റോഡുകൾ ഉടനെയില്ല

ഇമേജ്
അനീസ് ഉപ്പള മഞ്ചേശ്വരം (newsasiavision.blogspot.com): ദേശീയപാത വികസനത്തിന്റെ ഭാഗമായി കർണാടക അതിർത്തി കടന്ന കേരളത്തിന്റെ ഭാഗങ്ങളിൽ ടാറിങ് പ്രവർത്തികൾ തൽക്കാലം നിർത്തി വെക്കും. സംസ്ഥാനത്ത് കാലം തെറ്റിയുള്ള ശക്തമായ മഴ മൂലം നിർമാണം അന്തിമ ഘട്ടത്തിൽ എത്തിച്ചേർന്നതും ടാറിങ് മാത്രം ബാക്കിയുള്ളതുമായ വർക്കുകളാണ് നിർത്തി വെക്കുന്നത്. മഴയത്ത് ടാറിങ് പ്രവർത്തികൾ ചെയ്യുന്നത് ഗുണനിലവാരം ഇല്ലാതാക്കുമെന്നതിനാലാണ് ടാർ ചെയ്യുന്നത് നിർത്തി വെച്ചത്. പൈലിങ് വർക്കുകൾ അതിവേഗത്തിൽ:::: തലപ്പാടി-ചെങ്കള റീച്ചിൽ പുഴകളിൽ നിർമിക്കേണ്ട പാലങ്ങളുടെ അടിഭാഗങ്ങളിൽ ചെയ്യുന്ന പൈലിങ് വർക്കുകൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ഈ റീച്ചിൽ ആകെ 550 പൈലിംഗുകളാണ് വേണ്ടത്. ഇതിൽ 200 എണ്ണം പൂർത്തിയായിട്ടുണ്ട്. 40 ശതമാനം. മേയ് പൂർത്തിയാവുന്നതോടെ 50 ശതമാനം പൈലിങ് വർക്കുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിഗമനം. പൈലിങ് വർക്കുകൾ പൂർത്തിയായാൽ ഫില്ലറുകളും, ചെറിയ പാലം പണികളും കാലവർഷം തീരുന്നതോടെ പൂർത്തതിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഴക്കാലത്ത് കോണ്ക്രീറ്റ് വർക്കുകൾ ആണ് പ്രധാനമായും ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് നിർമാണ പ്രവർത്തനം നടത്തുന്ന ഊ

ബന്തിയോട് ബദരിയ്യ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇമേജ്
ബന്തിയോട് (newsasiavision.blogspot.com): ബന്തിയോട് ബദരിയ്യ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ബി.എം അബ്ദുല്ല (പ്രസി), ഷാഹുൽ ഹമീദ് ബന്തിയോട് (ജന. സെക്ര), അബ്ദുൽ റഹിമാൻ ഹാജി (ട്രഷ) മഹമൂദ് ഹാജി ബദരിയ്യ, കാസിം സ്റ്റാർ, ഉമ്മർ രാജാവ്(വൈ. പ്രസി), അബ്ദുൽ കാദർ, യൂസഫ് ഹനീഫ്, കെ.കെ മഹമൂദ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞടുത്തു. യോഗത്തിൽ ബി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

മലയാള സിനിമയിലെ നടന വിസ്‌മയം കെപിഎസി ലളിത അന്തരിച്ചു

ഇമേജ്
കൊച്ചി (newsasiavision.blogspot.com): മലയാള സിനിമയിലെ നടന വിസ്‌മയം കെപിഎസി ലളിത (74) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ പി എസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത, തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനും സംവിധായകനുമാണ്. ആലപ്പുഴയിലെ കായംകുളത്താണ് ലളിത ജനിച്ചത്. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. പിതാവ്: കടയ്ക്കത്തറല്‍ വീട്ടില്‍ കെ അനന്തന്‍ നായര്‍, മാതാവ്: ഭാര്‍ഗവി അമ്മ. തമിഴ്, മലയാളം സിനിമകളിലുള്‍പ്പടെ അറുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. ചെങ്ങന്നൂര്‍ അമ്പലത്തില്‍ മ

മംഗൽപാടി മാലിന്യ പ്രശ്നം: സംസ്‌ക്കരണ സംവിധാനമില്ലാത്ത ഫ്ലാറ്റുകൾ വിൽക്കാൻ സാധിക്കില്ല

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): മംഗൽപാടി പഞ്ചായത്തിൽ ശുചിത്വ സംവിധാനമൊരുക്കാത്ത ഫ്ലാറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം. 28 നകം മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. അല്ലാത്ത പക്ഷം ഫ്ലാറ്റുകളിൽ താമസിക്കുന്ന വാടകക്കാരെ ഒഴിപ്പിക്കാൻ പൊലീസ്‌ ഇൻസ്പെക്ടർ നോട്ടീസ് നൽകി നടപടിയെടുക്കും. മാലിന്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ കലക്ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അഞ്ഞൂറോളം ഫ്ലാറ്റ്‌ മംഗൽപാടി പഞ്ചായത്തിലുണ്ട്. ഫ്ലാറ്റ് മാലിന്യങ്ങളടക്കം റോഡരികിൽ തള്ളുന്നുണ്ട്‌. മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത ഫ്ലാറ്റുകളുടെ കൈമാറ്റ രജിസ്ടേഷൻ ഉൾപ്പടെ നടത്തില്ലെന്ന്‌ ജില്ലാ രജിസ്ട്രാർ അറിയിച്ചു. മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെന്ന്‌ ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്ററുടെ സർട്ടിഫിക്കറ്റ് ഭൂമി കെട്ടിട രജിസ്ട്രേഷന് നിർബന്ധമാക്കും. പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്ന് സഹകരണം ഉറപ്പാക്കാനും റോഡരികിലും പൊതുയിടങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാനും പൊലീസിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജെയ്സൺ മാത്യു, ജില്ലാ രജിസ്ട്രാർ ഹക്ക

മഥുരയിലെ മുസ്ലീം പള്ളികൾ ഹിന്ദുക്കള്‍ക്ക് കൈമാറണം: വിദ്വേഷ പ്രസംഗവുമായി യുപി മന്ത്രി

ഇമേജ്
അയോധ്യ (newsasiavision.blogspot.com): ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്വേഷ പ്രസം​ഗവുമായി യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നാണ് യുപി പാർലമെന്ററികാര്യ മന്ത്രി ആവശ്യപ്പെട്ടത്. അയോധ്യയിലെ പ്രശ്‌നങ്ങൾക്ക് കോടതിയിൽ പരിഹാരം കണ്ടെങ്കിലും മഥുരയും വാരണാസിയും ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചരിക്കുകയാണ് എന്നും സ്വരൂപ് പറഞ്ഞു. ഓരോ ഹിന്ദുവിനെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന മഥുരയിലെ വെളുത്ത കെട്ടിടം കോടതിയുടെ സഹായത്തോടെ നീക്കം ചെയ്യപ്പെടുന്ന നാൾ വരുമെന്നും സ്വരൂപ് ശുക്ല പറഞ്ഞു. ഇന്ത്യയിലുള്ള എല്ലാ മുസ്ലിംകളും മതം മാറിയതാണ്. അവരുടെ ചരിത്രം നോക്കുകയാണെങ്കില്‍, 200-250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ പൂര്‍വികര്‍ ഹിന്ദു മതത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറിയതാണെന്ന് മനസ്സിലാക്കാം. അവരെല്ലാവരും ഘര്‍വാപസി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ആനന്ദ് സ്വരൂപ് ശുക്ല കൂട്ടിചേർത്തു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെ

മഞ്ചേശ്വരത്ത് അറവുശാല അടിച്ചു തകർത്തു: 40 സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസ്: രണ്ട് പേരെ റിമാന്റ് ചെയ്തു

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘടിച്ചെത്തിയ സംഘപരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന അറവ്ശാലക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്‌ 40 പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതിൽ കുഞ്ചത്തൂർ മഹാലിങ്കേശ്വര സ്വദേശികളായ കെ.ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലേക്ക് മാറ്റി. അറവു ശാല ഉടമ ഉള്ളാൾ സ്വദേശി യു.സി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്.ഇവിടെ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചു തകർക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 50 സെന്റ് ഭൂമിയിൽ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസൻസിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തിൽ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവു ശാല ഉടമ പറഞ്ഞു. ലൈസൻസിന് കൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ഇയാൾ ആരോപിച്ചു. ...ഏഷ്യാവിഷൻ ന്യൂസ്

പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയു: എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം

ഇമേജ്
ന്യൂഡൽഹി (newsasiavision.blogspot.com): രാജ്യത്ത് ഇന്ധനവില കുറയും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ തീരുമാനം. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

മോക്ഷിത് രാജിന്റെ മരണം വൈദ്യുതി വകുപ്പിന്റെ അനാസ്ഥ: കൂടുതൽ മരണം ഒഴിവായത് ഭാഗ്യം കൊണ്ട്: ഉദ്യോഗസ്ഥരെ നാട്ടുക്കാർ തടഞ്ഞു

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): നിർമാണ പ്രവർത്തനം നടന്നു കൊണ്ടിരുന്ന വീടിന്റെ ടെറസിൽ നിന്നും മോർത്തണ നിവാസിൽ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സദാശിവ ഷെട്ടി- യശോദ ദമ്പതികളുടെ മകനും തലക്കള എൽ.പി സ്‌കൂളിലെ വിദ്യാർഥിയുമായ മോക്ഷിത് രാജ് ഷെട്ടി (എട്ട്) മരിക്കാൻ ഇടയാക്കിയത് വൈദ്യുതി വകുപ്പിന്റെ അനാസ്ഥ കൊണ്ടാണെന്ന് ആരോപണം. മോർത്തണ കോളനിയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ബോജ എന്നയാളുടെ വീടിന്റെ ടെറസിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ടെറസിൽ നിന്നും കഷ്ടിച്ചു ഒരു അടി മാത്രം മുകളിൽ കൂടി കടന്നു പോയ എൽ.ടി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. വീട് നിർമാണം ആരംഭIച്ചത്തോടെ ലൈൻ ഉയർത്തുകയോ, നേർ മുകളിൽ നിന്നും കടന്നു പോകുന്നത് മാറ്റിതരികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉടമ വോർക്കാടി സെക്ഷനിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ 12,000 ബോർഡിന് ചെലവ് ഇനത്തിൽ അടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ലൈൻ മാറ്റുന്ന നടപടി നിർത്തി വെക്കുകയായിരുന്നു. സമാന രീതിയിൽ അയൽവാസികളായ അച്യുത ആചാര്യ, രാധാ കൃഷ്ണൻ എന്നിവരുടെ വീടിനു മുകളിൽ ഒരടി ഉയരത്തിൽ മാത്രമാണ് എൽ.ടി ലൈൻ കടന്നു പോകുന്നത്. ഈ ലൈനുകൾ മാറ്റണമ

മഞ്ചേശ്വരത്ത് വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു

ഇമേജ്
മഞ്ചേശ്വരം(newsasiavision.blogspot.com): നിർമാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ കളിക്കുകയായിരുന്ന എട്ടു വയസുകാരൻ ഷോക്കേറ്റ് മരിച്ചു. വോർക്കാടി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡായ അരിബയലിലെ മോർത്തണ രാജ് നിവാസിൽ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സദാശിവ ഷെട്ടി- യശോദ ദമ്പതികളുടെ മകനും തലക്കള എൽ.പി സ്‌കൂളിലെ വിദ്യാർഥിയുമായ മോക്ഷിത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഇവരുടെ വീടിനു സമീപത്ത് നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുകളിൽ കയറിയ കുട്ടി സമീപത്ത് കൂടി കടന്നു പോയ എൽ.ടി ലൈനിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണമായത്. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടിൽ നിന്നും കളിക്കാൻ പോയ കുട്ടി തിരിച്ചു വരാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് വീടിന്റെ ടെറസിൽ ഷോക്കേറ്റ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റു മോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക സഹോദരൻ: മൻവിത് രാജ് ഷെട്ടി ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വ

ലീഗ് കുടുംബത്തില്‍ നിന്ന് സംഘ്പരിവാര്‍ ക്യാമ്പിൽ: നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സയ്യിദ് താഹാ ബാഫഖി തങ്ങള്‍

ഇമേജ്
കോഴിക്കോട് (newsasiavision.blogspot.com): മുസ്ലിം ലീഗ് കുടുംബത്തില്‍ നിന്ന് സംഘ് പരിവാര്‍ ചാരത്തേക്കു ചാഞ്ഞതിലൂടെ ഒട്ടേറെ തിക്താനുഭവങ്ങളാണ് നേരിടേണ്ടി വന്നതെന്ന് സയ്യിദ് താഹാ ബാഫഖി തങ്ങള്‍. തന്റെ കുടുംബത്തിന്റെ പാരമ്ബര്യം മാര്‍ക്കറ്റ് ചെയ്തുകൊണ്ടാണ് ബി.ജെ.പി ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനയച്ച രാജിക്കത്തില്‍ ആരോപിച്ചു. ഒട്ടേറെ കഷ്ട നഷ്ടങ്ങളും രാജിക്കത്തില്‍ അദ്ദേഹം ആരോപിക്കുന്നുണ്ട്. പുനസംഘടനയിലെ അതൃപ്തി പുകയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ പാര്‍ട്ടിക്കെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അവര്‍ക്കിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കോ പ്രത്യേകിച്ച്‌ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കോ ഒരുരക്ഷയുമില്ല. ആ ഒഴുക്ക് ഇനിയും തുടരുമെന്നുതന്നെയാണ് ഈ പൊട്ടിത്തെറികള്‍ നല്‍കുന്ന സൂചന. സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതിന് പിന്നാലെ സംവിധായകന്‍ അലി അക്ബറിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. 1921ലെ മലബാര്‍ പശ്ചാത്തലമാക്കിയുള്ള സിനിമ'1921 പുഴ മ

മഞ്ചേശ്വരം തലക്കളയിൽ 28 വർഷം മുമ്പ് മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊന്ന കേസിൽ മകന് ഇരട്ട ജീവപര്യന്തം തടവും പിഴയും

ഇമേജ്
മഞ്ചേശ്വര ം(newsasiavision.blogspot.com): മഞ്ചേശ്വരം തലക്കളയിൽ 28 വർഷം മുമ്പ് മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊന്ന കേസിൽ മകന് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സദാശിവയ്ക്ക് (53) ആണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍ ഇരട്ട ജീവപര്യന്തം കഠിന തടവും, 30000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 1993 മാര്‍ച് 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിക്ക് മഞ്ചേശ്വരത്തെ തലക്കള ഗ്രാമത്തില്‍ കൊമ്മ എന്ന സ്ഥലത്ത് താമസിക്കുന്ന മാങ്കുമൂല്ല്യ (63), ഭാര്യ ലക്ഷ്മി (55) എന്നിവരെ സദാശിവ മഴു കൊണ്ട് കൊത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അന്ന് 25 വയസായിരുന്നു സദാശിവയ്ക്ക് പ്രായം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവന്‍ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത് കുമ്പള ഇന്‍സ്പെക്ടര്‍ ആയിരുന്ന എം വി മജീദ് ആണ്. രാത്രി റേഡിയോയിൽ ശബ്ദം കൂടിയത് ചോദ്യം ചെയ്ത വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സദാശിവ ഇടയ്ക്കിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. അറസ്റ്റിലായ പ്രത

പ്രതാപ് നഗർ മദ്രസ റോഡ് ഉദ്ഘാടനം ചെയ്തു

ഇമേജ്
ഉപ്പള (newsasiavision.blogspot.com): മംഗൽപാടി പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച പ്രതാപ് നഗർ മദ്രസ റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം സുധാ ഗണേഷ് അധ്യക്ഷത വഹിച്ചു. മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ മൂന്ന് ലക്ഷം രൂപയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്. വർഷങ്ങളായി റോഡിന് വേണ്ടി നാട്ടുകാർ മുറവിളി കൂട്ടിയിരുന്നെങ്കിലും ഫണ്ട് ലഭിച്ചിരുന്നില്ല. ഇറക്കമുള്ള റോഡ് ആയതിനാൽ മഴക്കാലത്തും മറ്റും മണ്ണ് ഇളകിയതിനാൽ വാഹന ഗതാഗതത്തിനും നടയാത്രക്കാർക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. കോണ്ക്രീറ്റ് റോഡ് നിർമിച്ചതോടെ ഇതുവഴിയുള്ള യാത്രക്കാർക്ക് ഈ റോഡ് ഉപകരപ്രദമാവും. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നിലവിൽ വന്നു

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ഉപ്പള മണ്ണംകുഴി പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന രൂപീകരണ യോഗം മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ജാസിർ ചെങ്കള അധ്യക്ഷത വഹിച്ചു. എം.എ നാസർ മുഖ്യപ്രഭാഷണം നടത്തി. ശരീഫ് ബോസ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഷ്റഫ് കാർള, നിസാർ കല്ലട്ര, കെ.ബി യൂസഫ്, സി.എം ശുഹൈബ് എന്നിവർ പ്രസംഗിച്ചു. റസാഖ് ബെദിര സ്വാഗതവും സിദ്ദീഖ് പത്വാടി നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റി ഭാരവാഹികളായി അനീസ് ഉപ്പള (പ്രസിഡന്റ്), നാസിർ ഇടിയ (ജന.സെക്ര), സന്തോഷ് കുമാർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ബഷീർ ഗ്രീൻലാൻഡ്, മുജീബ് കുമ്പള, ബത്തിഷ പൈവളിഗെ (വൈ. പ്രസി), ഷമീർ ഉളുവാർ, ആരിഫ് മച്ചംപാടി, ഇസ്മായിൽ പുത്തിഗെ (സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്ക

സാമൂഹ്യനീതിയുടെ രാഷ്‌ട്രീയമാണ്‌ രാജ്യമാഗ്രഹിക്കുന്നത്: അജ്മൽ ഇസ്മായിൽ

ഇമേജ്
ഉപ്പള (newsasiavision.blogspot.com): രാജ്യത്ത് സംഘ്പരിവാർ കോർപറേറ്റ് ഫാഷിസത്തെ പരാജയപ്പെടുത്തി ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ സാമൂഹിക ജാനാധിപത്യത്തിലധിഷ്ടിതമായ ആദർശരാഷ്‌ട്രീയത്തിന്‌ മാത്രമെ സാധ്യമാവുകയുള്ളുവെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മൽ ഇസ്മായിൽ പറഞ്ഞു. കള്ളപണത്തിന്റെയും ബ്ലാക്ക്മൈൽരാഷ്ട്രീയത്തിന്റെയും വാക്താക്കളാണ് രാജ്യം ഭരിക്കുന്നത്. കോവിഡ് പ്രതിരോധവമായി ബന്ധപ്പെട്ട് അശാസ്ത്രീയ നിയമങ്ങൾ ജനങ്ങൾക്കു മേൽ അടിച്ചേല്പിച്ചും, അന്യായമായി ഫൈൻ ഈടാക്കി കേരളജനതയെ കൊള്ള ചെയ്തും, ലോക്ഡൗണിൽ പട്ടിണി മാറ്റാൻ പുറത്തിറങ്ങിയ പാവം ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിട്ടും സംസ്ഥാനത്ത് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാർ ജനവിരുദ്ധ സർക്കാരായി അധപതിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രതിനിധി സഭ ഉപ്പളയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി,അൻസാർ ഹൊസങ്കടി,മുബാറക്ക് കടമ്പാർ,എൻ.അബ്ദുൽഹമീദ്,പി.കെ.ശബീർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി അഷ്റഫ് ബഡാജെ (പ്രസി) അൻസാർ ഗാന്ധിനഗർ,അലി ഷാമ (വൈ പ്രസി) മ

മഞ്ചേശ്വരം സപ്തഭാഷാ പഠന കേന്ദ്രത്തിൽ ഇനി നിയമപഠനം: കോഴ്സ് അടുത്തമാസം തുടങ്ങും

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com): കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ മഞ്ചേശ്വരത്ത് സപ്തഭാഷാപഠനകേന്ദ്രത്തിനുവേണ്ടി നിർമിച്ച കെട്ടിടത്തിൽ എൽഎൽ.എം. കോഴ്സ് അടുത്തമാസം തുടങ്ങും. സ്വാശ്രയ കോഴ്സായി തുടങ്ങാനാണ് ധാരണയായത്. ഗോവിന്ദ പൈ കോളേജിന് സമീപം സർവകലാശാലയുടെ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. 2016 ജനുവരി അവസാനത്തോടെ പ്രവർത്തനമാരംഭിക്കത്തക്കവിധത്തിൽ ദ്രുതഗതിയിലാണ് നിർമാണജോലികൾ നടത്തിയത്. മലയാളം, കന്നഡ, തുളു, കൊങ്കണി, ഉർദു, ബ്യാരി, മറാഠി ഭാഷകളിലെ കൃതികൾ, താളിയോലഗ്രന്ഥങ്ങൾ, മഹാകവി പി. കുഞ്ഞിരാമൻ നായർ, കുട്ടമത്ത്, വിദ്വാൻ പി. കേളു നായർ എന്നിവരുൾപ്പെടെയുള്ള മഹാൻമാരുടെ ഛായാചിത്രങ്ങൾ, കൃതികൾ, യക്ഷഗാനമുൾപ്പെടെയുള്ള കലാരൂപങ്ങളുടെ വേഷവിധാനങ്ങൾ, കോഴിപ്പോര്, പോത്തോട്ടം തുടങ്ങി ഏഴ് ഭാഷകളിലെ സംസ്കാരവും ആഘോഷനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചിത്രങ്ങൾ എന്നിവ പഠനകേന്ദ്രത്തിൽ ഒരുക്കുമെന്നാണ് നിർമാണഘട്ടത്തിൽ പറഞ്ഞിരുന്നത്. കൂടാതെ ഏഴു ഭാഷകളിലെയും സാംസ്കാരികപ്രവർത്തകരെ പങ്കെടുപ്പിച്ച് ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു. 1.42 കോടി രൂപ ചെലവിൽ ഏഴ് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങ

പ്രിയങ്ക മദ്യലഹരിയില്‍ ലൈംഗികമായി സമീപിച്ചു: ബോളിവുഡിനെ ഞെട്ടിച്ച് റിയയുടെ വെളിപ്പെടുത്തല്‍

ഇമേജ്
മുംബൈ (newsasiavision.blogspot.com): സുശാന്ത് സിംഗിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിയ ചക്രവര്‍ത്തി രംഗത്ത്. 2019 ഏപ്രിലില്‍ പ്രിയങ്ക ലൈംഗികമായി തന്നെ സമീപിച്ചുവെന്നാണ് റിയയുടെ ആരോപണം. റിയ പറഞ്ഞത് ഇങ്ങനെ: ”ഒരു പാര്‍ട്ടിക്കിടെ അമിതമായി മദ്യപിച്ച പ്രിയങ്ക പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാമെന്നു സുശാന്തിനെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷവും പ്രിയങ്കയും സുശാന്തും മദ്യപിച്ചു. രാവിലെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ താന്‍ കിടപ്പുമുറിയിലേക്കു പോയി. ഉറക്കത്തിനിടെ പെട്ടെന്ന് പ്രിയങ്ക തനിക്കൊപ്പം കിടക്കുന്നതായി തിരിച്ചറിഞ്ഞു. അവര്‍ ലൈംഗിക ഉദ്ദേശ്യത്തോടെയാണു പെരുമാറിയത്. ഞെട്ടിപ്പോയി. ഉടന്‍ തന്നെ അവരോട് മുറി വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ ആ വീട്ടില്‍നിന്നു പുറത്തുകടന്നു.” ഇക്കാര്യം സുശാന്തിനെ അറിയിച്ചെന്നും തുടര്‍ന്നു സുശാന്തും സഹോദരിയും തമ്മില്‍ ഇതേച്ചൊല്ലി കലഹിച്ചുവെന്നും റിയ പറഞ്ഞു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ്

ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികള്‍: നടിയുടെ വരുമാന മാര്‍​ഗം ആശ്ചര്യപ്പെടുത്തുന്നത്

ഇമേജ്
മുംബൈ (newsasiavision.blogspot.com): നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിയും സഹോദരി ഷമിത ഷെട്ടിയും നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അടുത്തിടെ ഷമിത ഷെട്ടയുടെ ബി​ഗ് ബോസ് ഷോയിലൂടെയുളള തിരിച്ചുവരവും ഏറെ ചര്‍ച്ചയായി. ഇതിനിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു കാര്യം നടിയുടെ വരുമാനവും അവരുടെ ചെലവുമാണ്. 2000ല്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് ഷമിത അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷേ പിന്നീട് ഷമിതയ്ക്ക് വലിയ ജനപ്രീതി നേടാനായില്ല. ഈ ചിത്രത്തിന് ശേഷം, മേരേ യാര്‍ കി ശാദി ഹേ, സാഥിയ, സഹര്‍ തുടങ്ങിയ ചില ചിത്രങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. ബിഗ് സ്ക്രീനില്‍ നിന്ന് വളരെക്കാലമായി ഷമിതയെ കാണാതായി. സീ 5 ന്റെ വെബ് സീരീസായ ബ്ലാക്ക് വിഡോയിലും ദി ടെനന്റിലും കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ടെങ്കിലും, ഇപ്പോള്‍ ഈ മേഖലയിലും വളരെ സജീവമല്ല. ഷമിത വളരെക്കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെങ്കിലും താരം സമ്ബാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ഒരു അഭിനയത്രിയെന്നതിലുപരി അവര്‍ ഒരു ഇന്റീരിയര്‍ ഡിസൈ

ഷിറിയ അണക്കെട്ട്‌ നവീകരിക്കാൻ 2.35 കോടി രൂപയുടെ ഭരണാനുമതി

ഇമേജ്
പുത്തിഗെ (newsasiavision.blogspot.com): ഷിറിയ അണക്കെട്ട്‌ നവീകരിക്കാൻ കാസർകോട്‌ വികസന പാക്കേജിൽ 2.35 കോടി രൂപയുടെ ഭരണാനുമതി. അണകെട്ടും കനാലും നവീകരിക്കാനാണ്‌ തുക ചെലവഴിക്കുക. പ്രകൃതി സൗന്ദര്യം കാണാനും കനാലിൽ കുളിക്കാനും നൂറുകണക്കിനാളുകൾ എത്തുന്നതിനാൽ ഇവർക്കുള്ള പ്രഥമിക സൗകര്യങ്ങളും ഒരുക്കും. ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പദ്ധതി പരിപാലിക്കാനായി ഓഫീസ്‌ തുറന്ന്‌ ജീവനക്കാരെ നിയോഗിക്കും. 14 കിലോ മീറ്റർ കനാൽ നവീകരിച്ച്‌ ഷിറിയ പുഴയുമായി അംഗടിമുഗർ പുഴയെ ബന്ധിപ്പിക്കും. നേരത്തെ വറ്റുന്ന അംഗടിമുഗർ പുഴയിൽ ജലസമൃധിയുണ്ടാകുന്നതോടെ പ്രദേശത്തെ നൂറു കണക്കിന്‌ കർഷകർക്ക്‌ വലിയ നീരുറവയാകും. വേനൽ കാലത്ത്‌ വറ്റുന്ന ജലസ്രോതസുകൾ നിറയും. പുത്തിഗെ പഞ്ചയത്ത്‌ പ്രസിഡന്റ്‌ ഡി സുബ്ബണ്ണ ആൽവയുടെ നേതൃത്വത്തിൽ ഭരണസമിതി നടത്തിയ നിരന്തര ഇടപെടലിലാണ്‌ ജില്ലയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്‌ സംരക്ഷിക്കുന്നത്‌. അണക്കെട്ടിലേക്കുള്ള റോഡ്‌ നിർമാണം അതിർത്തി നിർണയം പുർത്തിയാക്കിയ ശേഷം പരിഗണിക്കും. മഴക്കാലത്ത്‌ കർണാടക അതിർത്തിയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം സംഭരിച്ച്‌ പുത്തിഗെ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ക

ക്രൈസ്തവര്‍ക്കിടയിലെ ജനന നിരക്ക് കുറയുന്നതില്‍ ആശങ്കയെന്ന് കെ.സി.ബി.സി

ഇമേജ്
കോട്ടയം (newsasiavision.blogspot.com): ക്രൈസ്തവര്‍ക്കിടയില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കെ.സി.ബി.സി. ക്രൈസ്തവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നമാണിതെന്നും വിവിധ രൂപതകള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി വ്യക്തമാക്കി. ദീപിക പത്രത്തില്‍ മനുഷ്യന്‍റെ മഹത്വം എന്ന പേരില്‍ വന്ന ലേഖനത്തിലാണ് കെ.സി.ബി.സി ഇക്കാര്യം വ്യക്തമാക്കിയത്. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യ ജീവന് ആദരിക്കപ്പെടണം എന്നാണ് സഭയുടെ ധാര്‍മിക നിലപാട്. വികസന നയങ്ങളിലെ വൈകല്യങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിസന്ധി തടയാന്‍ ജനസംഖ്യ നിയന്ത്രണം പരിഹാരമല്ല. വികസിത രാജ്യങ്ങളടക്കം ഇതില്‍ നിന്നും മാറി ചിന്തിച്ചു തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ക്കിടയിലെ ജനന നിരക്ക് കുറയുകയാണ്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 1950ല്‍ 24.6 ശതമാനമായിരുന്ന ക്രൈസ്തവര്‍, 17.2 ശതമാനമായി കുറഞ്ഞു. ജനനിരക്ക് 1.8 ശതമാനം മാത്രമാണെന്നാണ് കെ.സി.ബി.സി പറയുന്നത്. വിവിധ രൂപതകള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്ബത്തിക സഹായം നല്കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി ചൂണ്ടിക്കാട്

ന്യൂസിലാന്‍ഡ്​ ക്രിക്കറ്റര്‍ ക്രിസ്​ കെയിന്‍സ്​ അതീവ ഗുരുതരാവസ്ഥയില്‍

ഇമേജ്
കാന്‍ബറ (newsasiavision.blogspot.com): ന്യൂസിലാന്‍ഡ്​ മുന്‍ ക്രിക്കറ്റ്​ താരം ക്രിസ്​ കെയിന്‍സ്​ ആസ്​ട്രേലിയയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെന്ന്​ റിപ്പോര്‍ട്ട്​. താരത്തിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ്​ വിവരം. ആസ്​ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ വെച്ച്‌​​ കെയിന്‍സ്​ കുഴഞ്ഞുവീഴുകയായിരുന്നു​. താരത്തെ സിഡ്​നി​യിലെ സ്​പെഷ്യല്‍ ആ​ശുപത്രിയിലേക്ക്​ ഉടന്‍മാറ്റുമെന്ന്​ ന്യൂസിലാന്‍ഡ്​ ഹെറാള്‍ഡ്​ റിപ്പോര്‍ട്ട്​ ചെയ്​തു. ശസ്​ത്രക്രിയയോടും അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണ്​ വിവരം. ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ആള്‍റൗണ്ടര്‍മാരിലൊരാളായി എണ്ണപ്പെടുന്ന കെയിന്‍സ്​ 215 ഏകദിനങ്ങളിലും 62 ടെസ്റ്റുകളിലും ന്യൂസിലാന്‍ഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്​. 2006ലാണ്​ കെയിന്‍സ്​ വിരമിച്ചത്​. തുടര്‍ന്ന്​ ഇന്ത്യന്‍ ക്രിക്കറ്റ്​ ലീഗില്‍ കളിച്ച കെയിന്‍സ്​ വാതുവെപ്പ്​ വി​വാദത്തില്‍ അകപ്പെട്ടിരുന്നു. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ട കെയിന്‍സ്​ ബസ്​ ക്ലീനിങ്​ ജോലി​െചയ്യുന്ന വാര്‍ത്തകള്‍ പുറത്ത്​ വന്നിരുന്നു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ച

തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

ഇമേജ്
മഞ്ചേശ്വരം (newsasiavision.blogspot.com):തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. ആഢംബര കാറില്‍ കുടുംബത്തോടൊപ്പം പണം കൊണ്ടുവരികയായിരുന്ന കുമ്പഡാജെ സ്വദേശി ശിഹാബുദ്ദീ (28) നില്‍ നിന്നാണ് പൊലീസ് പണം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെയും മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കുഴല്‍ പണം പിടികൂടിയത്. 27.46 ലക്ഷം രൂപയാണ് കാറില്‍ നിന്നും പിടികൂടിയത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഭാര്യയെ ഒപ്പം കൂട്ടിയാണ് ആഡംബര വാഹനത്തില്‍ കുഴല്‍ പണം കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ ഡി വൈ എസ് പിക്കൊപ്പം സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പൊലീസും ഉണ്ടായിരുന്നു. പിടികൂടിയ പണവുമായി പോലീസ് ഉദ്യോഗസ്ഥരും പ്രതിയും.

ഇറാനെ ആക്രമിക്കാന്‍ സൈന്യം തയ്യാറെന്ന് ഇസ്രായേല്‍: പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിലേലേക്കെന്ന് സൂചന

ഇമേജ്
തെല്‍ അവീവ് (newsasiavision.blogspot.com): ഒമാന്‍ തീരത്ത് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ടാങ്കറിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ കടുത്ത പ്രകോപനവുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്. ആഗോള-പ്രാദേശിക പ്രശ്‌നമാണ് ഇറാനെന്നും അവരെ ആക്രമിക്കാന്‍ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്നും പ്രഖ്യാപിച്ച്‌ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്. ഇസ്രായേല്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള മെര്‍സര്‍ സ്ട്രീറ്റ് എന്ന കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിന് 'ശക്തമായ തെളിവുകള്‍' നല്‍കിയതായി വിശദാശങ്ങള്‍ നല്‍കാതെ ഇസ്രായേല്‍ ആരോപിച്ചു. ബ്രിട്ടീഷ്, റോമേനിയന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ യുഎസും ബ്രിട്ടനും ഇറാനെ കുറ്റപ്പെടുത്തുകയും തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ ഇറാന്‍, മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങളെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഒരു പ്രാദേശിക മാധ്യമ വെബ്‌സൈറ്റില്‍ പ്രക്ഷേപ

ഉപ്പള-പാറക്കട്ട തീരദേശ റോഡ് കടലെടുത്തു: ഒറ്റപ്പെട്ട് മൂന്ന് ഗ്രാമങ്ങൾ

ഇമേജ്
ഉപ്പള (newsasiavision.blogspot.com): കടലാക്രമണത്തെ തുടർന്ന് ഉപ്പള-പാറക്കട്ട തീരദേശ റോഡ് കടലെടുത്തു. വ്യാഴാഴ്ച രാവിലെയാണ് റോഡ് തകർന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കടലാക്രമണം നടന്നു വരികയാണ്. ഇതുമൂലം ശാരദനഗർ, ഹനുമാൻ നഗർ, പാറക്കട്ട എന്നീ തീരദേശ ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. നൂറു മീറ്റർ പരിധിയിലെ റോഡ് പൂർണമായും ഒലിച്ചു പോയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കടലാക്രമണത്തെ തുടർന്ന് പൂർണമായും തകർന്ന ഈ റോഡ് ജില്ലാ കളക്ടർ നേരിട്ട് ഇടപ്പെട്ട് മൂന്ന് മാസം മുമ്പാണ് ഗതാഗത യോഗ്യമാക്കിയത്. ഇത്തവണത്തെ മഴക്കാലം ആരംഭിച്ചതോടെ കടലാക്രമണം രൂക്ഷമാവുകയും റോഡ് ഒലിച്ചു പോവുകയും ചെയ്തതോടെ വീണ്ടും ഈ ഗ്രാമവാസികൾ ഗതാഗത സൗകര്യം ഇല്ലാതെ പുറം ലോകവുമായി ഒറ്റപ്പെടാൻ നിർബന്ധിതരായി. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

ഉപ്പളയിലെ ഗോരക്ഷാ ഗുണ്ടാ ആക്രമണം: അന്വേഷണം ഐ. ജിക്ക്

ഇമേജ്
മഞ്ചേശ്വരം: വളർത്താൻ വേണ്ടി വിലക്ക് വാങ്ങിയ പശുവിനെയും പശുകുട്ടിയെയും വീട്ടിലേക്ക് കൊണ്ടു പോകാൻ എത്തിയ ഓട്ടോ റിക്ഷ കല്ലിട്ട് തകർത്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ച കാര്യത്തിൽ അന്വേഷണം നടത്താൻ ഐ. ജിയെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ഉപ്പള പ്രതാപ് നഗറിലാണ് സംഭവം. സിപിഎം സോങ്കാൽ ബ്രാഞ്ച് സെക്രട്ടറിയും പ്രതാപ് നഗർ സ്വദേശിയുമായ ഹാരിസ് (31) തന്റെ ഓട്ടോയിൽ പശു വാങ്ങി തിരിച്ചു വരുന്നതിനിടയിലാണ് നിർത്തിയിട്ട ഓട്ടോ കല്ലിട്ട് തകർത്തത്. അക്രമ സംഭവത്തിൽ കുമ്പള പൊലീസിൽ ഹാരിസ് പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പരാതി പിൻവലിക്കണമെന്നും, നഷ്ടപരിഹാരം താൻ നേരിട്ട് ഇടപ്പെട്ട് തരാമെന്നും വാഗ്ദാനം നൽകി കുമ്പള സിഐ പ്രമോദ് തന്നിൽ സമ്മർദ്ധം ചെലുത്തുന്നതായി ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറുകയും ചെയ്തു. ഇതേ തുടർന്നാണ് സംഭവത്തിൽ പൊലീസിന്റെ വീഴ്ച അന്വേഷിച്ചു അടിയന്തിര റിപ്പോർട്ട് നൽകാൻ ഐ. ജിയോട് ഡിജിപി ഉത്തരവ് നൽകുകയായിരുന്നു. ...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ

തലപ്പാടി അതിർത്തി ശാന്തമാകുന്നു: ഗുരുതര രോഗമുള്ളവർക്ക് ഇളവ്

ഇമേജ്
  തലപ്പാടി അതിർത്തി ശാന്തമാകുന്നു: ഗുരുതര രോഗമുള്ളവർക്ക് ഇളവ് തലപ്പാടി അതി ർ ത്തിൽ പരിശോധന നടത്തുന്ന കർണാടക പൊലീസ് അനീസ് ഉപ്പള മഞ്ചേശ്വരം: 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് റിപ്പോർട്ട് ഉള്ളവർക്ക് മാത്രം അതിർത്തി കടക്കാൻ അനുവദിക്കൂ എന്ന കർണാടക സർക്കാർ നിലപാടിനെതിരെ രണ്ട് ദിവസമായി തലപ്പാടി അതിർത്തിയിൽ ഉണ്ടായിരുന്ന സംഘർഷാവസ്ഥ ഒഴിഞ്ഞു. സംസ്ഥാന അതിർത്തി അടക്കുന്നത് കേന്ദ്രസർക്കാർ, സുപ്രീം കോടതി എന്നിവരുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവിധ സംഘടനകളുടെ നേത്രത്വത്തിൽ സമരം ആരംഭിച്ചിരുന്നു. സമരം നേരിടാൻ എഡിജിപിയുടെ നേത്രത്വത്തിൽ വൻ സുരക്ഷാ സംവിധാനമാണ് കർണാടക സർക്കാർ ഒരുക്കിയിരുന്നത്. ഇതിനു പുറമെ പ്രതിഷേധം സംഘടിപ്പിച്ചവർക്ക് നേരെ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതും പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ സമരക്കാർക്ക് പ്രേരണയായതയാണ് നിഗമനം. അതേ സമയം, കര്ണാടകയിലേക്ക് പോകുന്നവരിൽ ഗുരുതര രോഗമുള്ളവർക്ക് നെഗറ്റീവ് റിപ്പോർട്ട് നിര്ബന്ധമില്ലെന്ന്‌അധികൃതർ അറിയിച്ചു. നേരത്തെ ആംബുലൻസുകളിൽ പോകുന്ന രോഗികളെ മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ.  സ്വകാര്യ വാഹനങ്ങളിൽ പോകുന്ന ഗ